ബിഎംസി ക്യാപ്പിറ്റൽ ഗവർണറെറ്റുമായി സഹകരിച്ച് ഒരുക്കിയ ചാരിറ്റി ഓണസദ്യ ശ്രദ്ധേയമായി.

  • Home-FINAL
  • Business & Strategy
  • ബിഎംസി ക്യാപ്പിറ്റൽ ഗവർണറെറ്റുമായി സഹകരിച്ച് ഒരുക്കിയ ചാരിറ്റി ഓണസദ്യ ശ്രദ്ധേയമായി.

ബിഎംസി ക്യാപ്പിറ്റൽ ഗവർണറെറ്റുമായി സഹകരിച്ച് ഒരുക്കിയ ചാരിറ്റി ഓണസദ്യ ശ്രദ്ധേയമായി.


അൻസാർ ഗ്യാലറി അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിന്ന ഓണാഘോഷ പരിപാടിയായ ബിഎംസി എവർ ടെക് ശ്രാവണ മഹോത്സവം 2024 ൻ്റെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ ആയിരത്തിലധികം തൊഴിലാളികൾക്ക് വേണ്ടി ഒരുക്കിയ സൗജന്യ ഓണസദ്യയും ഓണാഘോഷവും ശ്രദ്ധേയമായി. ഓണാലോഷങ്ങളുടെ 30-ാം ദിനമായ വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ആരംഭിച്ച പരിപാടിയിൽ ബഹ്‌റൈൻ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി മുഖ്യാതിഥിയി പങ്കെടുത്തു. ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ , ജനറൽ കൺവീനർ രാജേഷ് പെരുങ്ങുഴി , ഓണസദ്യ കമ്മിറ്റി കൺവീനർ അജി പി ജോയ് , ജോയിൻ്റ് കൺവീനർമാരായ സലിം നമ്ബ്ര വളപ്പിൽ ,ജ്യോതിഷ് പണിക്കർ ,ഷമീർ സലിം ,ഷജിൽ അലക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും, സംഘാടക സമിതി അംഗങ്ങളും,ബി എം സി ഓപ്പറേഷൻ ഡയറക്ടർ ഷേർളി ആൻറണി, എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ, ബി എം സി കുടുംബാംഗങ്ങൾ എന്നിവർ ബി എം സി യിൽ വിശാലമായ എയർ കണ്ടീഷൻഡ് വെയ്റ്റിംഗ് ഏരിയ ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങളാണ് ഓണസദ്യക്കായി നടത്തിയത്. ബഹ്‌റൈൻ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി സൗജന്യ ഓണസദ്യയുടെ ഉൽഘാടനം നിർവഹിച്ചു . തുടർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ സ്വാഗതം ആശംസിക്കുകയും ,ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ചാരിറ്റി ഓണ സദ്യയിൽ പങ്കെടുക്കാൻ കടന്നു വന്ന എല്ലാവരോടുമുള്ള നന്ദിയും അറിയിക്കുകയും ചെയ്തു.

ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത് യൂസഫ് യാക്കൂബ് ലോറിക്ക് മൊമന്റോ നൽകി ആദരിച്ചു .

കൂടാതെ ബിഎംസി എവർ ടെക് ശ്രാവണ മഹോത്സവം 2024 ൻ്റെ സ്പോൺസർമാരെയും, അവതാരികയായി എത്തിയ മദിഹ മൊഹമ്മദ് ഹഫീസിനെയും ബി എം സിയുടെ മൊമെന്റോ നൽകി വേദിയിൽ ആദരിച്ചു.അതോടൊപ്പം ബഹ്റൈനിലെ ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡൻ്റും , പ്രശ്സത ഡോക്ടറും , അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ ഡോക്ടർ പി വി ചെറിയാനെ ഫ്രാൻസിസ് കൈതാരത്ത് ആദരിച്ചു. ബഹ്‌റൈനിൽ ഡോക്ടർ പി വി ചെറിയാൻ എത്തിയിട്ട് 45 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായിട്ടാണ് ആദരവ് നൽകിയത്.

ചടങ്ങിൽ ജനറൽ കൺവീനർ രാജേഷ് പെരുങ്കുഴി,ജോയിൻറ് ജനറൽ കൺവീനർ റിജോ മാത്യു ,ഓണ സദ്യ കൺവീനർമാരായ അജി പി ജോയി , ശ്രാവണ മഹോത്സവം 2024 ൻറെ വൈസ് ചെയർമാന്മാരായ മോനി ഓടിക്കണ്ടത്തിൽ ,അൻവർ നിലമ്പൂർ ,സയ്യിദ് ഹനീഫ് ,ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ ,ആന്റണി പൗലസ് ,ഇന്ത്യൻ ക്ലബ് പ്രതിനിധി അനിൽ , അജിത് നായർ കോൺവെസ് മീഡിയ , ജീൻസ്‌ അവന്യൂ എം ഡി സുധി & മനേഷ് ,മലബാർ ഗോൾഡ് പ്രതിനിധി നിഖിൽ ,സാന്റിഎസീവാഷൻ എം ഡി രമേശ് ,ഫാബി ലാൻഡ് ഉടമ അംബ്രോ അലി ,കെഎംസിസി ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ബി കെ എസ് എഫ് ലീഡർ ബഷീർ അംബലായി, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപന്ധ്യൻ, Dr. ബാബു രാമചന്ദ്രൻ, സോമൻ ബേബി, അലക്സ്‌ ബേബി, ബാബു കുഞ്ഞിരാമൻ, ബോബൻ ഇടിക്കുള, വിശ്യകല പ്രസിഡന്റ് സുരേഷ്, രാജൻ, തൃവിക്രമൻ, പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് കമറുദ്ദീൻ, പ്രതിഭാ പ്രസിഡണ്ട് ബിനു മണ്ണിൽ, സെക്രട്ടറി മിജോഷ്, ബിസിനസ് പ്രമുഖൻ കെ ആർ പ്രദീപ്,പ്രകാശ് വടകര ,ജയാമേനോൻ ,ഖായി, രാജീവ് വള്ളിക്കോത് ,കവിയും സാമൂഹ്യപ്രവർത്തകനുമായ ബാലചന്ദ്രൻ കൊന്നക്കാട് ,വിശ്വകല രാജൻ ,എസ് എൻ സി എസ് അംഗം സജീവ് ,അൽ നൈയമി ട്രാവൽസ് ഉടമ രാജൻ അൽ നൈയമി,ഗോപാലൻ വി സി ,രാമന്തള്ളി അസോസിയേഷൻ പ്രസിഡന്റ് രമേശ് ബാബു ,ഒഐസിസി നാഷണൽ കമ്മിറ്റി മെമ്പർ ജേക്കബ് തേക്കുംതോട് ,മജീദ് തണൽ,റിജോ ആൻഡ്രൂസ്, രാജൻ മഹാറാണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

കാപ്പാലം റെസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ സദ്യയും , സഘാടന മികവും പ്രോഗ്രാമിന് എത്തിയ മുഴുവൻ സാമൂഹിക പ്രവർത്തകരും പ്രത്യേകം പരാമർശിക്കുകയുണ്ടായി .സമാനതകൾ ഇല്ലാത്ത ഓണാഘോഷമാണ് ഈ തവണ ബഹ്‌റൈൻ മീഡിയ സിറ്റി സംഘടിപ്പിച്ചെതെന്നു വിവിത നേതാക്കൾ അഭിപ്രായപ്പെട്ടു .

ബഹ്‌റൈനിലെ വിദേശികളും സ്വദേശികളും അടക്കം സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും തൊഴിലാളികൾക്കൊപ്പം 3.30 വരെ നീണ്ടു നിന്ന ഓണസദ്യ ആസ്വദിക്കാനെത്തിയിരുന്നു.

ഇരുന്നൂർ പേര് വീതം ആറ് പന്തികളിലായിഏകദേശം ആയിരത്തി ഇരുന്നൂറില്പരം തൊഴിലാളികൾ ഉൾപ്പടെ സൗജന്യ ഓണസദ്യ കഴിച്ചു.

ടഗ് ഓഫ് വാർ ,കെ എൻ ബി എ ,സിസ്റ്റേഴ്സ് നെറ്റ് വർക്ക് ,കേരള ഗാലക്സി എന്നീ സംഘടനകളിലെ അൻപതില്പരം വോളന്റീയർമാരാണ് ഓണസദ്യ വിളമ്പാൻ ഒരുമയോട് പ്രവർത്തിച്ചത്.

വിഭവസമൃദ്ധമായ സദ്യ ഒരുക്കിയ കാപ്പാലം റസ്റ്റോറൻറ് ഉടമ ഹാരിസ് പഴയങ്ങാടിയെ ബിഎംസി ചെയർമാൻ പൊന്നാടയണിച്ച് ആദരിച്ചു.

പരിപാടിയിൽ ഏവരോടും കുശലം പറഞ്ഞ് അനുഗ്രഹം ചൊരിഞ്ഞ് വന്ന മാവേലിയെ നിറപുഞ്ചിരിയോടെയാണ് ഏവരും സ്വീകരിച്ചത്. മാവേലി തമ്പുരാൻറെ വേഷം കെട്ടിയ തോമസ് ഫിലിപ്പ്, കലവറ നിയന്ത്രിച്ച ജ്യോതിഷ് പണിക്കർ ആൻ ടീം, ഭക്ഷണ വിതരണം നടത്തിയ ഷജിൽ ആൻഡ് ടീം മണിക്കുട്ടൻ, ഷറഫ്,ഗോപാലൻ തുടങ്ങിയ വളണ്ടിയർ ടീം എന്നിവരെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. രാജീവൻ പ്രത്യേകം അഭിനന്ദിച്ചു.

പരിപാടിയുടെ ഭാഗമായി അൽഹിലാൽ മെഡിക്കൽ സെൻ്റർ സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു .

കൂടാതെ ഐമാക് കൊച്ചിൻ കലാഭവൻ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ മ്യൂസിക് ഫ്യൂഷൻ

,ടീം സിതാര ഉൾപ്പടെ വിവിധ കലാകാരന്മാർ തൊഴിലാളികൾക്കായി ഒരുക്കിയ കലാപരുപാടികളും, ഓണാഘോഷത്തിൻ്റെ മാറ്റു കൂട്ടി.

 

രാജേഷ് പെരുങ്ങുഴി ,അബ്‌ദുൾ സലാം , മദിഹ മൊഹമ്മദ് ഹഫീസ് തുടങ്ങിയവർ അവതാരകരായ പരിപാടിക്ക്

ഓണസദ്യ കമ്മറ്റിയുടെ കൺവീനർ അജി പി ജോയ് നന്ദി രേഖപ്പെടുത്തി .

Leave A Comment