ബഹ്‌റൈൻ നാളെ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ നാളെ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.

ബഹ്‌റൈൻ നാളെ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.


പ്രതിഭാസം നിരീക്ഷിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അലി അൽ-ഹജാരി നിരീക്ഷകർക്ക് മുന്നറിയിപ്പ് നൽകി.നഗ്നനേത്രങ്ങൾ കൊണ്ടോ സൺഗ്ലാസുകളിലൂടെയോ ഗ്രഹണം കാണുന്നത് റെറ്റിനയ്ക്ക് ഗുരുതരമായ ദോഷം വരുത്തുമെന്ന് അൽ-ഹജാരി മുന്നറിയിപ്പ് നൽകി.അലൂമിനൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ, ശരിയായ ഫിൽട്ടർ ഉപയോഗിച്ചോ അല്ലെങ്കിൽ ദൂരദർശിനി ഉപയോഗിച്ച് ഒരു വൈറ്റ് ബോർഡിൽ സൂര്യന്റെ ചിത്രം പ്രൊജക്ഷൻ ചെയ്തോ ആണ് സൂര്യഗ്രഹണം നിരീക്ഷിക്കിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്‌ച അൽ ഖുദ്‌സ് സ്ട്രീറ്റിന് അഭിമുഖമായി ഇസ ടൗൺ സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്‌സിന്റെ പാർക്കിംഗ് സ്ഥലത്ത് ജ്യോതിശാസ്ത്ര പരിപാടിയിൽ പങ്കെടുക്കാൻ അൽ-ഹജാരി നിരീക്ഷകരോട് ആവശ്യപ്പെട്ടു.ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 4 മണി വരെ തുടരും. പങ്കെടുക്കുന്നവർക്ക് ഗ്രഹണം കാണാൻ കണ്ണട ലഭിക്കുന്നതാണ്.സോളാർ ഫിൽട്ടർ ഘടിപ്പിച്ച ദൂരദർശിനി ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ബഹ്‌റൈനിൽ, ആളുകൾക്ക് ഏകദേശം 2 മണിക്കൂറും 18 മിനിറ്റും ഗ്രഹണം വീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു,

Leave A Comment