ലൈഫ് ഓഫ് കേറിങ് (LOC ) കൂട്ടായ്മ ഓണാഘോഷം

ലൈഫ് ഓഫ് കേറിങ് (LOC ) കൂട്ടായ്മ ഓണാഘോഷം


ലൈഫ് ഓഫ് കേറിങ് (LOC ) കൂട്ടായ്മയുടെ ഓണാഘോഷം വെള്ളിയാഴ്ച്ച ഉമ്മൽഹസം ടെറസ് ഗാർഡനിൽ വച്ച് വിവിധ കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസാധ്യയോടും കൂടി ആഘോഷിച്ചു. മഹാബലിയും. അത്ത പൂക്കളവും ഉൾപ്പെടെ ഒരുക്കി മനോഹരമാക്കിയ ആഘോഷത്തിൽ പ്രവാസി ലീഗൾ സെൽ കൺട്രി ഹെഡ് ശ്രീ സുധീർ തിരുനിലത്തും ഭാര്യയും മുഖ്യാതിഥികളായായെത്തി  കൂട്ടായ്മക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് കലാപരിപാടികളും., ഓണാസദ്യയും നടന്നു. പരിപാടിക്ക് അഡ്മിന്മാരായ ശിവകുമാരി, മായ, റീജ അനിൽകുമാർ, എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മയിലെ അംഗങ്ങളും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Leave A Comment