മധു വധക്കേസ് :13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

  • Home-FINAL
  • Business & Strategy
  • മധു വധക്കേസ് :13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

മധു വധക്കേസ് :13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും


പാലക്കാട്: അട്ടപ്പാടി മധു കേസില്‍ പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് എസ് സി – എസ് ടി കോടതി. ഒന്നാം പ്രതി ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 16-ാം പ്രതി മുനീര്‍ ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചു.

കേസില്‍ ആകെ 16 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 14 പേരും കുറ്റക്കാരാണ് എന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. നാലാം പ്രതിയേയും പതിനൊന്നാം പ്രതിയേും ഇന്നലെ തന്നെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 16-ാം പ്രതിക്ക് എതിരെ മൂന്ന് മാസത്തെ തടവിനുള്ള കുറ്റമായിരുന്നു ചുമത്തിയത്. ഇത് ഇയാള്‍ വിചാരണ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

Leave A Comment