ഹൃദയാഘാതം: ബഹ്റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി മരിച്ചു

  • Home-FINAL
  • Business & Strategy
  • ഹൃദയാഘാതം: ബഹ്റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി മരിച്ചു

ഹൃദയാഘാതം: ബഹ്റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി മരിച്ചു


ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാറേച്ചൽ അജി വർഗ്ഗീസ് (14)ആണ്  ഇന്ന് രാവിലെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച്മരണമടഞ്ഞത്. പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്.അജി കെ.വർഗീസാണ് പിതാവ്, മാതാവ് മഞ്ജു വർഗീസ് (ബി.ഡി.എഫ് സ്റ്റാഫ്). ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാധമിക വിവരം. ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു.പിന്നീട് ഇന്ന് രാവിലെ ഛർദ്ദിയുംഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ആബുലൻസ് എത്തിച്ച്സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്സിലെ മോർച്ചറിയിലേക്ക് മാറ്റി.

Leave A Comment