ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിലും സ്നേഹ സംഗമത്തിലും നിരവധിയാളുകൾ പങ്കാളികളായി. സ്നേഹവും സൗഹൃദവും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള സന്ദേശമുയർത്തിയ സ്നേഹ സംഗമത്തിൽ വോയ്സ് ഓഫ് ആലപ്പി രക്ഷധികാരി സഈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെഎം ചെറിയാൻ, എബ്രഹാം ജോൺ, രക്ഷാധികാരി കെ.ആർ നായർ, സുമൻ സഫറുള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വോയ്സ് ഓഫ് ആലപ്പി ആക്റ്റിംഗ് പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ഇഫ്താർ കമ്മിറ്റി കൺവീനർ ബോണി മുളപ്പാമ്പള്ളിൽ നന്ദിയും പറഞ്ഞു.
രക്ഷാധികാരികളായ സോമൺ ബേബി, അനിൽ യു. കെ, ജിജു വർഗീസ് എന്നിവരെ കൂടാതെ സാമൂഹിക പ്രവർത്തകരായ നിസാർ കൊല്ലം, ബിനു കുന്നന്താനം, ഫാസിൽ വട്ടോളി, ഷിബു പത്തനംതിട്ട, അജയ് കൃഷ്‌ണൻ, പ്രവീൺ കുമാർ, ജ്യോതിഷ് പണിക്കർ, മണിക്കുട്ടൻ കോട്ടയം, അമൽ ദേവ്, നാസർ മഞ്ചേരി, മുസ്തഫ സുനിൽ, ഷംസ് കൊച്ചിൻ, ഷിഹാബ് കറുകം പുത്തൂർ, നൈന മുഹമ്മദ്, അൻവർ നിലമ്പൂർ, ബദറുദ്ധീൻ പൂവാർ, വി കെ അനീസ്, സൽമാനുൽ ഫാരിസ്, നിസാർ കുന്നം കുളത്തിങ്കൽ, റംഷാദ് അയിലക്കാട്, ലത്തീഫ് കെ, അനൂപ് മാള, സോവിച്ചൻ ചേന്നാട്ടുശ്ശേരി, അഷ്‌കർ പൂഴിത്തല, സാബു ചിറമേൽ, വത്സരാജ് കുയിമ്പിൽ, മനീഷ്, ഷാജി മുതല, പങ്കാജ് നാഭൻ, മധു ഹരിഗീതപുരം, ജയേഷ് കായംകുളം, ജേക്കബ് തേക്കുതോട്, മോഹൻ നൂറനാട് തുടങ്ങിയവർ പങ്കെടുത്തു.
നജ്‌മൽ ഹുസൈൻ, മുബാഷ് റഷീദ്, ലിബിൻ സാമുവൽ, ഗിരീഷ് കുമാർ, അശോകൻ താമരക്കുളം, ഗോകുൽ കൃഷ്‌ണൻ, നിതിൻ ചെറിയാൻ, ജിനു ജി, അനൂപ് മുരളീധരൻ, ലിജോ കുര്യാക്കോസ്, അജു കോശി, സന്തോഷ് ബാബു, പ്രസന്നകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ഏരിയ കമ്മറ്റികൾ ഇഫ്‌താറിന് നേതൃത്വം നൽകി.