ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമം നടത്തി.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമം നടത്തി.

ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമം നടത്തി.


മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം (ബി.എം.എസ്.ടി) കൂട്ടായ്മയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഇഫ്താർ വിരുന്ന് നടത്തി. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻ്റിൽ വച്ച് നടന്ന ചടങ്ങിൽ ബി എം എസ് ടി പ്രസിഡൻ്റ് സിജു കുമാർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾക്കും മറ്റ് അംഗങ്ങൾക്കും സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു. വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ, ജോയിൻ്റ് സെക്രട്ടറി അഷ്റഫ് മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത്കുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ആർ. പിളള, ദിലീപ്, സത്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave A Comment