ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഐമാക് കൊച്ചിൻ കലാഭവൻ ഇത്തവണ സമ്മർക്ലാസ്സിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സൽമനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് & എമർജൻസി വിഭാഗം മേധാവി ഡോ പി വി ചെറിയാൻ ദേശീയ പതാക ഉയർത്തി  പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ സൽമാനിയ ഹോസ്പിറ്റലിലെ സീനിയർ നഴ്സിങ്ങ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ മുഹമ്മദ് സലീം ഭാട്ടി സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു. മറ്റ് BMC കുടുംബാഗങ്ങളും സന്നിഹിതരായ ചടങ്ങിൽ ദേശീയ പതാക കയ്യിലേന്തിയും ദേശീയത തുളുമ്പുന്ന വേഷവിധാനങ്ങൾ അണിഞ്ഞു൦ എത്തിയ കുട്ടികൾക്ക് ഐമാക് കൊച്ചിൻ കലാഭവനിലെ അധ്യാപകർ മധുരവും വിതരണ൦ ചെയ്തു.

Leave A Comment