കേരള കാത്തലിക് അസോസിയേഷനും,ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും,ഗുദൈബിയ ഫ്രണ്ട്സു൦ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • കേരള കാത്തലിക് അസോസിയേഷനും,ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും,ഗുദൈബിയ ഫ്രണ്ട്സു൦ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കേരള കാത്തലിക് അസോസിയേഷനും,ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും,ഗുദൈബിയ ഫ്രണ്ട്സു൦ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.


ഹസൻ ഈദ് ബൊക്കാമസ് എം പി മുഖ്യാതിഥിയായി പങ്കെടുത്തു.കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ സയെദ് ഹനീഫ്, നഹീത് സഫർ സയെദ്, ഗുദൈബിയ ഫ്രണ്ട്സ് പ്രതിനിധിആദം ഇബ്രാഹിം എന്നിവർ അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് റമദാൻ നദ്‌വി റമ്ദാൻ സന്ദേശം നൽകി. ബഹ്റൈനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും, സാമൂഹിക പ്രവർത്തകരും അതിഥികളായി, പങ്കെടുത്തു.

ഗുദൈബിയ ഫ്രണ്ട്സ് പ്രതിനിധികളായ ശിഹാബ് അലി, ഷേൻഷീർ, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ ജാബിർ തിക്കൊടി, സുൽഫിക്കർ അലി, ലിജോ ഫ്രാൻസിസ്, കെയ് മെയ്‌തിഗ്, കെസിഎ സ്പോൺസർഷിപ്പ് ചെയർമാൻ സേവി മാത്തുണ്ണി, കെസിഎ ചാരിറ്റി വിങ് ചെയർമാൻ ജെയിംസ് ജോൺ, കെസിഎ ഇന്റേണൽ ഓഡിറ്റർ കെ ഇ റിച്ചാർഡ്, കെസിഎ എക്സ് കോം അംഗങ്ങളായ തോമസ് ജോൺ,അശോക് മാത്യു, ജോയൽ ജോസ്, ജിതിൻ ജോസ്, തോമസ് മാത്യു, വിനോദ് ഡാനിയൽ, രഞ്ജിത്ത് തോമസ്, കെ സിഎ അംഗങ്ങളായ രാജു പി ജോസഫ്,ബാബു വർഗീസ്,ജയ കുമാർ,സിബി ബാബു എന്നിവർ ഇഫ്താർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി

Leave A Comment