ബഹ്‌റൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

ബഹ്‌റൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.


മനാമ : ബഹ്‌റൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന കുടുംബ സംഗമം മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്‌മയിൽ വയനാട് ഉൽഘടനം ചെയ്തു.എം എസ് ഫ് മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്‌ അഡ്വ : ഫാത്തിമ തഹ്ലിയ മുഖ്യ പ്രഭാഷണം നടത്തി.ബഹ്‌റൈൻ കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട് മഹമൂദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സിക്രട്ടറി റൗഫ് മാട്ടൂൽ സ്വാഗതവും ജില്ലാ ട്രഷറർ അഷ്‌റഫ്‌ കാക്കണ്ടി നന്ദി പറഞ്ഞു.

ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ട്‌ ഹബീബ് റഹ്‌മാൻ, ജനറൽ സിക്രട്ടറി അസൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡണ്ട്‌ കുട്ടൂസ മുണ്ടേരി, ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിംഗ് സിക്രട്ടറി കെ. പി. മുസ്തഫ, സിക്രട്ടറി നിസാർ ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ശഹീർ കാട്ടാമ്പള്ളി, ഇസ്മായിൽ പയ്യന്നൂർ, സിദ്ദീഖ് കണ്ണാടിപ്പറമ്പ്, ഫത്താഹ് പൂമംഗലം, ലത്തീഫ് ചെറുകുന്ന്,ഇസ്മായിൽ വട്ടിയേര നാസർ മുല്ലാളി, ഇബ്രാഹിം വളപട്ടണം, സഹീർ ശിവപുരം എന്നിവർ നേതൃത്വം നൽകി.

Leave A Comment