അടുത്തയിടെ,അവധിക്കാല സമയത്ത് കർണാടകയിൽ വെച്ച് മരണപ്പെട്ട, ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ ക്ലബ് മുൻ പ്രസിഡന്റുമായ ആനന്ദ് ലോ ബോയുടെ കുടുംബത്തിന് ബിഎംസി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ നിന്നാണ് തുക കൈമാറിയത്. ഇന്ത്യൻ ക്ലബ്ബ് അവരുടെ അംഗങ്ങളെ ബഹ്റൈൻ മീഡിയ സിറ്റി -യുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ ചേർത്തിരുന്നു.
മംഗളൂരുവിൽ വച്ച് മരണപ്പെട്ട, ബിഎംസി -യുടെ ഫിറ്റ്നസ് ക്ലബ് മെമ്പറായിരുന്ന ആനന്ദ് ലോ ബോയുടെ കുടുംബത്തിന് ബിഎംസി -യുടെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്നും 10,000/= ദിനാറിന്റെ ധനസഹായം കൈമാറി. കഴിഞ്ഞദിവസം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ധനസഹായം നൽകിയതിന്റെ രേഖകൾ, ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി. ഇന്ത്യൻ ക്ലബ്ബ് അവരുടെ അംഗങ്ങളെ ബഹ്റൈൻ മീഡിയ സിറ്റിയുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ ചേർത്തുകൊണ്ട്, അംഗങ്ങൾക്കുള്ള മരണാനന്തര സഹായം 5,000/= ദിനാറിൽ നിന്ന് 10,000/= ദിനാർ ആക്കിയത് കഴിഞ്ഞവർഷം മുതലായിരുന്നു.

2020 -ൽ ബഹ്റൈനിൽ സ്ഥാപിതമായ ഐമാക് ബഹറിൻ മീഡിയ സിറ്റി, തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, ബിഎംസി ഫിറ്റ്നസ് ക്ലബ് മെമ്പർമാർക്ക് വേണ്ടി തയ്യാറാക്കിയ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതി അനുസരിച്ചാണ് ധനസഹായം ലഭ്യമാക്കിയതെന്ന് BMC ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.വെറും 25 ദിനാർ കൊടുത്ത് ഫിറ്റ്നസ് ആൻഡ് വെൽനസ് പ്രോഗ്രാം അംഗമാകുന്നതിലൂടെ ഒരു വർഷത്തേക്കുള്ള ഡിജിറ്റൽ മൾട്ടി ബിസിനസ് ഡിസ്കൗണ്ട് കാർഡും, ഒരു വർഷത്തേക്കുള്ള 10,000/= ദിനാറിന്റെ ലൈഫ് കവർ പ്രൊട്ടക്ഷൻ പ്ലാനും ലഭ്യമാകും. 18 വയസ്സിനും 64 വയസ്സിനും ഇടയിലുള്ള ജിസിസി പൗരന്മാർക്കും, വർക്ക് വിസയിലുള്ള വിദേശികൾക്കും അംഗത്വം ലഭിക്കും. ആത്മഹത്യ ഒഴിച്ച് അപകട മരണങ്ങൾക്കും സാധാരണ മരണങ്ങൾക്കും പെർമനന്റ് ടോട്ടൽ ഡിസെബിലിറ്റി -ക്കും ധനസഹായം ലഭിക്കും. ദിസ് ഈസ് ബഹറിൻ, ഗ്ലോബൽ ഡിപ്ലോമസി, സോളിഡാരിറ്റി ഇൻഷുറൻസ് കമ്പനി എന്നിവയുമായി ചേർന്നു കൊണ്ടാണ് ഐമാക് ബഹറിൻ മീഡിയ സിറ്റി സാമൂഹ്യ ക്ഷേമ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് +973 38096845, 33862400 എന്നീ നമ്പറുകളും ആയി ബന്ധപ്പെടാവുന്നതാണ്.
