കലാഭവൻ മണിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം: അണയാത്ത മണിദീപം ഇന്ന് രാത്രി 7 മണിക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ

  • Home-FINAL
  • Business & Strategy
  • കലാഭവൻ മണിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം: അണയാത്ത മണിദീപം ഇന്ന് രാത്രി 7 മണിക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ

കലാഭവൻ മണിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം: അണയാത്ത മണിദീപം ഇന്ന് രാത്രി 7 മണിക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ


കലാഭവൻ മണിയെന്ന അതുല്യ പ്രതിഭയ്ക്കു പ്രണാമം അർപ്പിച്ചു ബി എം സി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്ലസൻ തെന്മല അണിയിച്ചൊരുക്കുന്ന “അണയാത്ത മണിദീപം” എന്ന അനുസ്മരണ പരിപാടി ഇന്ന് വൈകിട്ട് ഏഴുമണിക്ക് ബഹ്റൈൻ മീഡിയ സിറ്റിയിൽ സംഘടിപ്പിക്കുന്നു. ബി. എം. സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അനുസ്മരണ പരിപാടിയിൽ കലാഭവൻ മണിയുടെ സുഹൃത്തുക്കളും ബഹ്റൈനിൽ അഭിനയരംഗത്തും കലാരംഗത്തും സജീവമായി നിൽക്കുന്നവരും വിവിധ മേഖലകളിൽ നിന്നുള്ളവരും മണിച്ചേട്ടൻ്റെ ഓർമ്മകൾ പങ്കുവെക്കും. പരിപാടിയിൽ പ്രശസ്ത ചലച്ചിത്രതാരം ലിസി ജോസ് മുഖ്യാതിഥിയായി പങ്കെടുക്കും. കലാഭവൻ മണിയുടെ സുഹൃത്തുക്കളും ഒപ്പം പരിപാടികൾ അവതരിപ്പിച്ച വരും പങ്കെടുക്കുന്ന ഒരു ഒത്തുചേരലും കൂടിയാകും ഈ അനുസ്മരണ പരിപാടി. ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ ഫോർ കണ്ടസ്റ്റൻ്റ് അർജുൻ രാജ്, നിജേഷ് മാള, ജോബി ഐപ്പ്, രമ്യാ ബിനോജ്, സജിൽ ഉണ്ണി എന്നിവർ പരിപാടിയിൽ പാട്ടുകൊണ്ടും സ്നേഹംകൊണ്ടും നമ്മെ വിസ്മയിപ്പിച്ച കലാഭവൻ മണിയുടെ ഗാനങ്ങൾ അവതരിപ്പിക്കും.

Leave A Comment