ബഹ്‌റൈൻ മീഡിയ സിറ്റി-പേൾ ബഹറൈൻ ടോപ് സ്റ്റാർ ടിക്ക് ടോക്ക് റിയാലിറ്റി ഷോ; പൊതുയോഗം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ മീഡിയ സിറ്റി-പേൾ ബഹറൈൻ ടോപ് സ്റ്റാർ ടിക്ക് ടോക്ക് റിയാലിറ്റി ഷോ; പൊതുയോഗം സംഘടിപ്പിച്ചു.

ബഹ്‌റൈൻ മീഡിയ സിറ്റി-പേൾ ബഹറൈൻ ടോപ് സ്റ്റാർ ടിക്ക് ടോക്ക് റിയാലിറ്റി ഷോ; പൊതുയോഗം സംഘടിപ്പിച്ചു.


ബഹറൈനിൽ ഇതാദ്യമായി സംഘടിപ്പിക്കുന്ന ടോപ് സ്റ്റാർ ടിക് ടോക് റിയാലിറ്റി ഷോയിലേക്ക് നിരവധി പേർ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പൊതുസമൂഹത്തിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ബഹറിൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. 2023 ജനുവരി മാസം മുതൽ എല്ലാ വെള്ളിയാഴ്ചകളിലും ബിഎംസി ഗ്ലോബൽ ലൈവ് എന്ന ഫേസ്ബുക്ക് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുവാൻ ഉദ്ദേശിക്കുന്ന ടോപ് സ്റ്റാർ ടിക് ടോക് റിയാലിറ്റി ഷോയിൽ, കൂടുതൽ പേർക്ക് പങ്കെടുക്കുന്നതിന് വേണ്ടി രജിസ്ട്രേഷൻ തീയതി നീട്ടിയതായും പൊതുയോഗത്തിലെ തീരുമാനപ്രകാരം സിംഗിൾ ആയി മാത്രം പങ്കെടുക്കാവുന്ന തരത്തിൽ പ്രോഗ്രാം നിജപ്പെടുത്തിയതായും കമ്മിറ്റി കൺവീനർ ശ്രീ. രാജേഷ് പെരുങ്കുഴി, ജോയിൻ കൺവീനർ ശ്രീ. റസാക്ക് എന്നിവർ പറഞ്ഞു.

പ്രായപരിധിയില്ലാതെ സിംഗിൾ ആയി പങ്കെടുക്കാവുന്ന ഈ പ്രോഗ്രാമിന് രജിസ്ട്രേഷൻ ഫീസ് 2 ബി.ഡി ആയിരിക്കും. 3 മിനുട്ട് വരെ സമയ പരിധി വെച്ച് സിനിമ സംഭാഷണ രംഗങ്ങൾ മാത്രം ഉൾപ്പെടുത്തിയാവണം പെർഫോം ചെയ്യേണ്ടത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനമായി 500 യു എസ് ഡോളറിനു തുല്യമായ ഗിഫ്റ്റ് വൗച്ചർ. രണ്ടാം
സമ്മാനമായി 250 യു എസ് ഡോളറിന് തുല്യമായ ഗിഫ്റ്റ് വൗച്ചർ മൂന്നാം സമ്മാനമായി 100 യു എസ് ഡോളറിന് തുല്യമായ ഗിഫ്റ്റ് വൗച്ചർ. കൂടാതെ സർട്ടിഫിക്കറ്റുകളും ട്രോഫിയും മെഡലുകളും, മറ്റ് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഓഡിയൻസ് പോൾ എന്നരീതിയിൽ 10 ശതമാനം പോയിൻ്റുകൾ നേടാൻ ഷെയർ, ലൈക് എന്നിവ സഹായിക്കും. മുൻകൂട്ടി അനുമതി വാങ്ങിയ ഓഡിയോകളാവും മത്സരത്തിന് ഉപയോഗിക്കേണ്ടി വരിക.
റിയാലിറ്റി ഷോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതിയുടെ തീരുമാനങ്ങളും വിധി നിർണ്ണയവുമായി ബന്ധപ്പെട്ട വിധി കർത്താക്കളുടെ തീരുമാനങ്ങളും അന്തിമമായിരിക്കും.

ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ടീമുകളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഓഫ് ലൈനായി അനുയോജ്യമായ വേദിയിൽ വച്ചു നടക്കുന്നതായിരിക്കും. കൂടുതൽ വിശദാംശങ്ങൾക്ക് ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പർ – 37382181

Leave A Comment