ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍

  • Home-FINAL
  • Business & Strategy
  • ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍


മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സിലും , ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സു൦ സംയുക്തമായി സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലും വിവിധ രാജ്യങ്ങളിലുള്ള നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡണ്ട് എഫ്.എം ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ദിനാഘോഷ യോഗം സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് സാരഥി സെയ്ദ് ഹനീഫ് എന്നിവര്‍ നിയന്ത്രിച്ചു. ജര്‍മ്മന്‍ സ്വദേശി അഡ്വക്കറ്റ് കെയ് മെയ്ത്തിന്‍ യോഗം ഉത്ഘാടനം ചെയ്തു.

നൈജീരിയന്‍ സ്വദേശി ആദം ഇബ്രാഹിം, ബഹ്റൈന്‍ സ്വദേശി അബ്ബാസ് റാഷിദ് എന്നിവര്‍ പരിപാടിയിൽ വിശിഷ്ട അതിഥികള്‍ ആയി. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ട്രഷറര്‍ മോനി ഒടികണ്ടത്തില്‍ യു.പി.പി കോഡിനേറ്റര്‍ ശ്രീധര്‍ തേറന്‍പില്‍,ബിയോണ്‍ പ്രതിനിധി ടോബി മാത്യു,ഡബ്ള്യൂ.എം.സി. വനിതാവിഭാഗം പ്രസിഡണ്ട് സന്ധ്യാരാജേഷ്, കോഴിക്കോട് ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട് ജോണി താമരശ്ശേരി,യു.പി.പി ഭാരവാഹിയായ ബിജുജോര്‍ജ്ജ്,ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് പ്രതിനിധി ആലി ഹാജി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അല്‍ഹിലാല്‍ സല്‍മാബാദ് ബ്രാഞ്ച് ഹെഡ് ഫൈസല്‍ ഖാന് സെയ്ത് ഹനീഫ് ,ശ്രീധര്‍ തേറന്‍പില്‍,മോനി ഒടികണ്ടത്തില്‍ ,ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി.സെയ്ദ് ഹനീഫ് സ്വാഗതവും കാത്തു സച്ചിന്‍ ദേവ് നന്ദിയും പറഞ്ഞു.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ തോമസ് ഫിലിപ്പ് ,മണികുട്ടന്‍,ദീപാദിലീപ്, യൂസുഫ് സെയ്ദ് എന്നിവര്‍ മെഡിക്കല്‍ ക്യാംപിന് നേതൃത്വം നല്‍കി.

Leave A Comment