കാലിഫോർണിയയിൽ ശക്തമായ ഭൂമികുലുക്കം.

കാലിഫോർണിയയിൽ ശക്തമായ ഭൂമികുലുക്കം.


അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിൻ്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി നഷ്ടപ്പെട്ടു. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.പുലർച്ചെ 2.34 ഓടെയായിരുന്നു സംഭവം. 3.30 ഓടെ വിവിധയിടങ്ങളിൽ നിന്നായി വൈദ്യുതി നഷ്ടപ്പെട്ട റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഹംബോൾട്ട് കൗണ്ടിയിലെ ഏകദേശം 60,000ഓളം ഉപഭോക്താക്കളാണ് ഇത്തരത്തിൽ പരാതിപ്പെട്ടത്.

Leave A Comment