ഇൻഡ്യൻ കമ്മ്യൂണിറ്റി ബനവെലൻ്റ് ഫണ്ട് കൂടുതൽ ഇന്ത്യാക്കാരുടെ ക്ഷേമത്തിന് ഉപയോഗിക്കുക,വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തുന്ന ഇന്ത്യാക്കാരുടെ പാസ്സ്പോർട്ട് പുതുക്കുന്നതിന് ഇപ്പോഴുള്ള തടസ്സം നീക്കുക, ജോലിക്കായി എത്തുന്ന ഇന്ത്യക്കാർക്ക് നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക,പാസ്പോർട്ടിൽ സർ നെയിം ചേർക്കുന്നതിന് നിലനിൽക്കുന്ന തടസ്സം ഒഴിവാക്കുക,ഇന്ത്യയും ബഹ്റൈനും തമ്മിൽ ഇരട്ട നികുതി ഉടമ്പടി ഒപ്പിടുക,ബഹ്റൈനിൽ മരിക്കുന്ന ഇന്ത്യാക്കാർക്കുള്ള സാമ്പത്തിക കാര്യങ്ങൾക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കുക,പ്രവാസി ഭാരതീയ സമ്മേളനത്തിൽ ഗൾഫ് പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സെഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിനിധികൾ വിദേശ കാര്യ സഹമന്ത്രിയ്ക്ക് മുന്നിൽ പറഞ്ഞു. കൂടാതെ,ബഹ്‌റൈൻ കേരളീയ സമാജം സ്ഥിതി ചെയ്യുന്ന സ്ഥലം സമാജത്തിനു സ്വന്തമായി ലഭിക്കാൻ ഉന്നതതല ഇടപെടൽ നടത്താൻ കേരളീയ സമാജം പ്രസിഡന്റു പി.വി.രാധാകൃഷ്ണപിള്ളയും,ബഹ്‌റൈനിലെ തളർവാതബാധിതരായ ഇന്ത്യക്കാരുടെ തുടർ ചികിത്സയ്ക്കും പുനരധിവാസത്തിനും നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്തും ഇതോടൊപ്പം ആവശ്യപ്പെട്ടു.
ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉപദേഷ്ടാവ് അരുൾദാസ്, വൈസ് ചെയർമാൻ വി.കെ. തോമസ്,,ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാന്സിസ് കൈതാരത്ത് ബാബുരാജൻ, രാജശേഖരൻ പിള്ള,ഡോക്ടർ പി വി ചെറിയാൻ, മാധ്യമ പ്രവർത്തകരായ സോമൻ ബേബി, ഉണ്ണിക്കൃഷ്ണൻ, പ്രദീപ് പുറവങ്കര,കൂടാതെ ബാലസുബ്രഹ്മണ്യൻ,സോവിച്ചൻ ചേന്നാട്ട്ശ്ശേരി അബ്ദുൾ ജലീൽ,തുടങ്ങി ബഹ്‌റൈനിൽ നിന്നുള്ള 100-ഒളം പ്രതിനിധികളും ഇത്തവണ പ്രവാസി ഭാരതീയ ദിവസി -ൽ പങ്കെടുത്ത് ബഹ്‌റൈൻ പ്രവാസികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ ഓരോന്നായി ഇന്ത്യൻ ഭരണകൂടത്തിന് മുന്നിൽ നേരിട്ട് അവതരിപ്പിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ബഹ്‌റൈനിലെ പ്രവാസി സമുഹവും.