പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് പ്രവാസി ഭാരതീയ ദിവസിൽ പ്രധാനമന്ത്രി

  • Home-FINAL
  • Business & Strategy
  • പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് പ്രവാസി ഭാരതീയ ദിവസിൽ പ്രധാനമന്ത്രി

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് പ്രവാസി ഭാരതീയ ദിവസിൽ പ്രധാനമന്ത്രി


പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അവരുടെ പങ്ക് വളരെ വ്യത്യസ്തമാണ്. അടുത്ത 25 വര്‍ഷത്തെ അമൃത ദിനങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുന്ന ഘട്ടത്തില്‍ ഈ യാത്രയില്‍ നമ്മുടെ പ്രവാസികള്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.

വൈദഗ്ധ്യമുള്ള ഇടം മാത്രമല്ല, ഒരു വിജ്ഞാന കേന്ദ്രമാകാനുള്ള സാധ്യത കൂടി ഇന്ത്യയ്ക്കുണ്ട്. നമ്മുടെ യുവാക്കള്‍ക്ക് കഴിവും ജോലിയോടുള്ള പ്രതിബദ്ധതയും ഉണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈദഗ്ധ്യം ലോകത്തിന്റെ തന്നെ വളര്‍ച്ചാ സൂചകമാണ്.

Prime Minister Narendra Modi Arrives to Cheering Crowds

ലോകം ഇന്നത്തെ ഇന്ത്യയെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് ഉറ്റുനോക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യയുടെ ശബ്ദം ഉയര്‍ന്നുവരുന്നു. ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയുടെ ആതിഥേയരും ഇന്ത്യയാണ്. നയതന്ത്ര പരിപാടിയല്ല, ജനപങ്കാളിത്തമുള്ള പരിപാടിയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആണ് പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. കണ്‍വെന്‍ഷന്‍ നാളെ അവസാനിക്കും. രാഷ്ട്രപതി ദ്രൗപതി നാളെ മുര്‍മു പരിപാടിയില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രവാസികളെ ആദരിക്കും. 70 രാജ്യങ്ങളില്‍ നിന്നായി 3500 പ്രവാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ജനുവരി 9 നാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. കൊവിഡ് കാരണം നിര്‍ത്തിവെച്ച പരിപാടി നാല് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ നടക്കുന്നത്.

Leave A Comment