നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; 40ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു.

  • Home-FINAL
  • Business & Strategy
  • നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; 40ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു.

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; 40ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു.


കാഠ്മണ്ഡു | നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകര്‍ന്നു വീണു. 72 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. 40ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. കൂടുതല്‍ പേര്‍ മരിച്ചതായാണ് സൂചന.  രക്ഷാ പ്രവര്‍ത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സെന്‍ട്രല്‍ നേപ്പാളില്‍ സ്ഥിതി ചെയ്യുന്ന പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകര്‍ന്നത്. വിമാനത്തിലെ ആരെങ്കിലും രക്ഷപ്പെട്ടതായി അറിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. തര്‍ന്ന് വീണ വിമാനത്തിന് തീപിടിച്ചിട്ടുണ്ട്.

തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പറന്നുപൊങ്ങി 20 മിനുട്ട് ആയപ്പോഴാണ് അപകടം. യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 എന്ന ഇരട്ട എഞ്ചിൻ ചെറുയാത്രാ വിമാനമാണ് രാവിലെ 11ഓടെ തകര്‍ന്നത്. ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പുഷ്പ കമല്‍ ദാഹല്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

Leave A Comment