ബ​ഹ്റൈ​ൻ ബി ​അ​വെ​യ​ർ ​ആപ്പിലെ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ എന്തെല്ലാമെന്ന് അറിയാം

  • Home-FINAL
  • Business & Strategy
  • ബ​ഹ്റൈ​ൻ ബി ​അ​വെ​യ​ർ ​ആപ്പിലെ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ എന്തെല്ലാമെന്ന് അറിയാം

ബ​ഹ്റൈ​ൻ ബി ​അ​വെ​യ​ർ ​ആപ്പിലെ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ എന്തെല്ലാമെന്ന് അറിയാം


ബഹ്റെെൻ: കൊവിഡ് 19 രാജ്യത്ത് വ്യാപിച്ച സമയത്താണ് ബി അവെയർ ബഹ്റൈൻ മൊബൈൽ ആപ്ലിക്കേഷൻ ബഹ്റെെൻ പുറത്തിറക്കിയത്. ഇപ്പോൾ ഇതാ ഈ ആപ്പ് കൂടുതൽ സേവനങ്ങളുമായി ബഹ്റെെൻ വിപുലീകരിക്കാൻ ഒരുങ്ങുന്നു. ബഹ്റെെൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ് ആണ് ഇക്കാര്യം അറിയിച്ചത്.

ഐഡി കാർഡ്, പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ ഡിജിറ്റൽ രൂപത്തിൽ ഇതിലൂടെ ലഭ്യമാകും. ഡിജിലോക്കർ പോലെ ഡിജിറ്റൽ രേഖകൾ മൊബൈൽ ആപ്പിൽ സൂക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആപ്പിലെ ഡിജിറ്റൽ രേഖകൾ സർക്കാർ ഓഫീസിൽ അംഗീകരിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കോപ്പിയിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റിന്റെ സാധുത ബന്ധപ്പെട്ട അധികാരികൾക്ക് പരിശോധിക്കാൻ സാധിക്കും. മൈ ഹെൽത്ത് കാർഡ്സ്, മൈ മെഡിക്കൽ അപ്പോയിൻമെന്റ്സ് എ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉപയോഗിക്കും. മൈ ഹെൽത്ത് കാർഡ് എന്ന ഫീച്ചറിൽ കൊവിഡ് വാക്സിനേഷൻ വിവരങ്ങൾ എല്ലാം ഉണ്ടായിരിക്കും.

മൈ മെഡിക്കൽ അപ്പോയിൻമെന്റ്സ് എന്ന ഫീച്ചറിൽ വലിയ വിപുലമായ സേവനങ്ങൾ ആണ് ഒരുക്കിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഹെൽത്ത് സെന്ററുകളിലെയും സർക്കാർ ആശുപത്രികളിലെയും അപ്പോയിൻമെന്റുകൾ ഇതിലൂടെ ഓർമ്മിക്കാൻ സാധിക്കും. കൊവിഡ് ബാധിച്ചവർ ക്വാറന്റീനിൽ കഴിയുന്നത് നിരീക്ഷിക്കാൻ വേണ്ടി 2020ൽ ആരംഭിച്ചതാണ് ബി അവെയർ ബഹ്റൈൻ ആപ്.
പിന്നീട് വാക്സിനേഷനുള്ള രജിസ്ട്രേഷൻ, ടെസ്റ്റിനുള്ള അപ്പോയിൻമെന്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പിസിആർ സർട്ടിഫിക്കറ്ര് തുടങ്ങിയ സേവനങ്ങളും ഈ ആപ്പ് മുഖേന ലഭ്യമാക്കി തുടങ്ങി. ഈ സമയത്ത് രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് ബി അവെയർ ആപ് അനിവാര്യമായിരുന്നു.

Leave A Comment