ജി ഡി എ അന്തർദേശീയ ഡൗൺസ്ട്രീം സമ്മേളനവും പ്രദർശനവും ബഹ്റൈനിൽ സംഘടിപ്പിക്കും. ജി.സി.സി നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.

  • Home-FINAL
  • Business & Strategy
  • ജി ഡി എ അന്തർദേശീയ ഡൗൺസ്ട്രീം സമ്മേളനവും പ്രദർശനവും ബഹ്റൈനിൽ സംഘടിപ്പിക്കും. ജി.സി.സി നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.

ജി ഡി എ അന്തർദേശീയ ഡൗൺസ്ട്രീം സമ്മേളനവും പ്രദർശനവും ബഹ്റൈനിൽ സംഘടിപ്പിക്കും. ജി.സി.സി നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.


രണ്ടാമത് ഗൾഫ് ഡൗൺസ്ട്രീം അസോസിയേഷൻ, ഇന്റർനാഷണൽ ഡൗൺസ്ട്രീം കോൺഫറൻസും എക്സിബിഷനും ബഹ്റൈനിൽ നടക്കും. ഫെബ്രുവരി 13- മുതൽ 15 വരെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ആണ് കോൺഫറൻസ് നടക്കുക.
ബഹ്റൈൻ എണ്ണ പരിസ്ഥിതി കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയും വിവിധ ബഹ്‌റൈൻ, ഗൾഫ്, അന്താരാഷ്ട്ര കമ്പനികളുടെ പിന്തുണയോടെയും ജിഡിഎയും , എം3 കമ്പനിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ എണ്ണ-വാതക മേഖലയ്ക്ക് ബഹ്റൈൻ കിരീടവകാശി നൽകുന്ന പിന്തുണക്ക് ബഹ്റൈനിലെ എണ്ണ-പരിസ്ഥിതി കാര്യ മന്ത്രിയും , കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന നന്ദി അറിയിച്ചു. പരിപാടി സംഘടിപ്പിക്കുന്നതിൽ ജിഡിഎയും മറ്റ് സംഘടനാ ഏജൻസികളും എണ്ണ പരിസ്ഥിതി കാര്യ മന്ത്രാലയവും തമ്മിലുള്ള സഹകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു.
എണ്ണ വാതക മേഖലയിലെ
വിവിധ സാങ്കേതിക, സാമ്പത്തിക, ഉൽപ്പാദന വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രത്യേക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും വിവരങ്ങൾ, , മികച്ച രീതികൾ എന്നിവ കൈമാറുന്നതിനും പുറമേ നിക്ഷേപ പദ്ധതികളിൽ നിന്നും ക്രിയാത്മകമായ കണ്ടുപിടുത്തങ്ങളിൽ നിന്നും പ്രയോജനം നേടുന്നതിനുള്ള മികച്ച അവസരവും സമ്മേളനത്തിൽ അവലോകനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും ദേശീയ, പ്രാദേശിക, അന്തർദേശീയ എണ്ണക്കമ്പനികളുടെ സിഇഒമാർ ,
പെട്രോളിയം കൺസൾട്ടിംഗ് കമ്പനികൾ, എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ വിദഗ്ധർ, സ്പെഷ്യലിസ്റ്റുകൾ, ഡയറക്ടർമാർ,
എന്നിവർ പങ്കെടുക്കും.

Leave A Comment