കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിക്ക്‌ ഫണ്ട് കൈമാറി.

  • Home-FINAL
  • Business & Strategy
  • കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിക്ക്‌ ഫണ്ട് കൈമാറി.

കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിക്ക്‌ ഫണ്ട് കൈമാറി.


നാദാപുരം പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് ബഹ്‌റൈൻ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി പി.ശാദുലി സാഹിബ്‌ റിലീഫ് സെൽ നിർമിച്ചുനൽകുന്ന കിണർ നിർമാണ പദ്ധതിയിലേക്ക് സംഭാവനനൽകി.ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ ചെക്ക് മണ്ഡലം കെഎംസിസി ഭാരവാഹികളുടെ സാനിദ്യത്തിൽ നൗഫൽ നാദാപുരത്തിൽ നിന്നും സ്വീകരിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം ഭാരവാഹികളായ സുബൈർ കളത്തികണ്ടി, ഷൗക്കത്ത്കോ രൻകണ്ടി,അബുബക്കർ പാറക്കടവ്,മഹമുദ് പുളിയാവ്, ലത്തീഫ് വരിക്കോളി,മുജീബ് റഹ്മാൻ എടച്ചേരി, ഇബ്രാഹിം പുളിയാവ്,മുഹമ്മദ്‌ ചെറുമോത്ത്, കുടുംബം കുഞ്ഞബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Comment