ഓസ്കാർ വീണ്ടും ഇന്ത്യയിലെത്തിക്കാനുറച്ച് ആർആർആർ; ‘നാട്ടു നാട്ടു’വിന് ഒറിജിനൽ സോംഗ് വിഭാഗത്തിൽ നോമിനേഷൻ.

  • Home-FINAL
  • Business & Strategy
  • ഓസ്കാർ വീണ്ടും ഇന്ത്യയിലെത്തിക്കാനുറച്ച് ആർആർആർ; ‘നാട്ടു നാട്ടു’വിന് ഒറിജിനൽ സോംഗ് വിഭാഗത്തിൽ നോമിനേഷൻ.

ഓസ്കാർ വീണ്ടും ഇന്ത്യയിലെത്തിക്കാനുറച്ച് ആർആർആർ; ‘നാട്ടു നാട്ടു’വിന് ഒറിജിനൽ സോംഗ് വിഭാഗത്തിൽ നോമിനേഷൻ.


ഓസ്കാർവേദിയിൽ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി രാജമൗലി ചിത്രം ആർആർആർ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ ഗാനത്തിലുള്ള നോമിനേഷൻ കരസ്ഥമാക്കി.

ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിന് ശേഷമാണ് ഗാനം ഓസ്കാർ നോമിനേഷനും കരസ്ഥമാക്കിയത്.ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിൽ നിൽക്കുന്ന ‘ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു ‘എന്ന ഗാനം അവതാർ, ബ്ലാക്ക് പാന്തർ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുമായാണ് ഓസ്കാർ പുരസ്കാരത്തിനായി മത്സരിക്കുന്നത്. ഗോൾ‌ഡൻ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആർആർആറിന് നേടിക്കൊടുത്തിരുന്നു.

നാട്ടു നാട്ടു രചിച്ചത് ചന്ദ്ര ബോസ് ആണ്. വിഖ്യാത സംഗീത സംവിധായകൻ എം.എം. കീരവാണിയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള ഗാനം ചിട്ടപ്പെടുത്തിയത്. കീരവാണിയുടെ മകൻ കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവരാണ് മുഖ്യ ഗായകർ. സൂപ്പർതാരങ്ങളായ രാം ചരൺ തേജയും ജൂനിയർ എൻ. ടി ആറുമാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. പ്രേം രക്ഷിത് പത്തൊൻപത് മാസംകൊണ്ടാണ് കോറിയോഗ്രാഫി പൂർത്തീകരിച്ചത്.

Leave A Comment