എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു.

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു.


മനാമ: എസ്.കെ.എസ്.എസ്.എഫ് കേരളത്തിലുടനീളവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, മലേഷ്യയിലും, GCC രാജ്യങ്ങളിലും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക വിപുലമായ പരിപാടികളോടെ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.”രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ ” എന്ന എക്കാലത്തേയും പ്രസക്തമായ പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും, പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യ നന്മയും, സഹോദര്യവും ഊട്ടിയുറപ്പിക്കാൻ നാം മുന്നിട്ടിറങ്ങണമന്നു പ്രഭാഷണ മധ്യേ അദ്ദേഹം ഉണർത്തി.മുഖ്യാതിഥിയായി കെ.സി.ഇ. സി അധ്യക്ഷൻ Rev. ഫാദർ ഷാബു ലോറൻസ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പഴമയുടെ ഗുണങ്ങൾ പുതുതലമുറക്കു കൈമാറാൻ നമുക്കു സാധിക്കണമെന്ന് ഹൃസ്വ ഭാഷണത്തിൽ ഫാദർ സൂചിപ്പിച്ചു.

സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം അബ്ദുൽ വാഹിദ് സാഹിബ്, കെ എം സി സി ആക്ടിംഗ് ജനറൽ സെക്രട്ടറി കെ.ടി മുസ്തഫ, ഒ. ഐ.സി.സി. പ്രസിഡണ്ട് ബിനു കുന്നന്താനം, പ്രതിഭ ബഹ്റൈൻ സെക്രട്ടറി പ്രദീപ് പതേരി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ കെ.ടി സലീം, ചെമ്പൻ ജലാൽ എന്നിവർ ജാലികയ്ക്കു ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു. സമസ്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്തഫ കളത്തിൽ, ശഹീർ കാട്ടാമ്പള്ളി, ശറഫുദ്ധീൻ മാരായമംഗലം, ശാഫി വേളം, നൗശാദ് ഹമദ് ടൗൺ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജന:സെക്രട്ടറി റശീദ് ഫൈസി കമ്പളക്കാട് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.


എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഓർഗനൈസിംഗ് സെക്രടറി നവാസ് കുണ്ടറ സ്വാഗതവും, ഹാഫിള് ശറഫുദ്ധീൻ മൗലവി ഖുർആൻ പാരായണവും, അശ്റഫ് അൻവരി ചേലക്കര പ്രതിജ്ഞയും ചൊല്ലി കൊടുക്കുകയും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു.

Leave A Comment