‘ഇന്ത്യൻ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വാർത്തകൾ, കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി’: ബിബിസിക്കെതിരെ അനിൽ ആന്റണി

  • Home-FINAL
  • Business & Strategy
  • ‘ഇന്ത്യൻ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വാർത്തകൾ, കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി’: ബിബിസിക്കെതിരെ അനിൽ ആന്റണി

‘ഇന്ത്യൻ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വാർത്തകൾ, കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി’: ബിബിസിക്കെതിരെ അനിൽ ആന്റണി


ബിബിസിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കു വെച്ചാണ് അനിലിന്റെ ട്വീറ്റ്.  ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച് രംഗത്തെത്തിയ മുതിർന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

Leave A Comment