ഭൂകമ്പം സർവ്വനാശം വിതച്ച തുർക്കിഷ് ജനതയ്ക്ക് വോയിസ് ഓഫ് ബഹ്‌റൈന്റെ സഹായഹസ്തം.

  • Home-FINAL
  • Business & Strategy
  • ഭൂകമ്പം സർവ്വനാശം വിതച്ച തുർക്കിഷ് ജനതയ്ക്ക് വോയിസ് ഓഫ് ബഹ്‌റൈന്റെ സഹായഹസ്തം.

ഭൂകമ്പം സർവ്വനാശം വിതച്ച തുർക്കിഷ് ജനതയ്ക്ക് വോയിസ് ഓഫ് ബഹ്‌റൈന്റെ സഹായഹസ്തം.


ബഹ്‌റൈൻ : ഭൂകമ്പം സർവ്വനാശം വിതച്ച ദുരിതത്തിലായ തുർക്കിഷ് ജനതയ്ക്ക് വോയിസ് ഓഫ് ബഹ്‌റൈൻ ടീം ഭക്ഷണസാധനങ്ങളും ആവശ്യത്തുണിത്തരങ്ങളും കൈമാറി. ഇന്നലെ നടന്ന കലക്ഷൻ ക്യാമ്പയിനിൽ ബഹ്ററൈനിലെ വിവിധ ഇടങ്ങളിൽ നിന്ന് സുമനസ്സുകളുടെ സഹായത്താൽ സമാഹരിച്ച ആവശ്യ ഫുഡ് കിറ്റുകളും തുണിത്തരങ്ങളും വോയിസ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളായ പ്രവീൺ, ഷിജിൻ,നിതിൻ, ഷർമിൾ, നൗഷാദ്, സാജൻ, റിങ്കു എന്നിവർ ചേർന്ന് ഇന്നലെ രാത്രി തന്നെ ബഹറിനിലെ തുർക്കിഷ് എംബസിയിൽ എത്തിച്ചു നൽകി. ഈ ഉദ്യമത്തിന്റെ ഭാഗമായ എല്ലാ സുമനസ്സുകൾക്കും വോയിസ് ഓഫ് ബഹ്ററൈൻ ടീം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Leave A Comment