കേരളത്തിൽ ‘നരബലി’: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതിന് മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ.

  • Home-FINAL
  • Business & Strategy
  • കേരളത്തിൽ ‘നരബലി’: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതിന് മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ.

കേരളത്തിൽ ‘നരബലി’: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതിന് മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ.


കൊച്ചി: കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയത്. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റാണ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്.

തിരുവല്ല സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം.

രണ്ട് പേരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു.  കാലടിയിൽ നിന്നാണ് യുവതിയെ ആദ്യം കൊണ്ടുപോയത്. കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

 

Leave A Comment