മക്ക: നിലവിലെ ഉംറ സീസണിൽ ഏകദേശം അഞ്ച് ദശലക്ഷം വിദേശ ഉംറ തീർഥാടകരാണ് സഊദി അറേബ്യയിലെത്തിയത്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഫെബ്രുവരി 14 ചൊവ്വാഴ്ച വരെ, ഈ വർഷം ഉംറ സീസണിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൊത്തം 4,840,764 തീർഥാടകർ വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി രാജ്യത്ത് എത്തി.
ഈ തീർത്ഥാടകരിൽ, 4,258,151 തീർത്ഥാടകർ അവരുടെ കർമ്മങ്ങൾ പൂർത്തിയാക്കി അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ടപ്പോൾ സൗദി അറേബ്യയിൽ ആകെയുള്ള തീർത്ഥാടകരുടെ എണ്ണം 582,613 ആയി.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 4,329,349 തീർഥാടകർ എത്തിയതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജദീദ അറാർ, അൽ-ഹദീത, ഹലത് അമ്മാർ, അൽ-വാദിയ, എംപ്റ്റി ക്വാർട്ടർ, അൽ-ബത്ത, സൽവ, കിംഗ് ഫഹദ് കോസ്‌വേ, അൽ-റാഖി, ദുർറ, അൽ-ഖഫ്ജി എന്നീ കര അതിർത്തി യിലൂടെ 507,430 തീർത്ഥാടകർ എത്തി. 3985 തീർഥാടകർ തുറമുഖങ്ങൾ വഴിയും എത്തി.
മദീനയിലെ പ്രിൻസ് മുഹമ്മദ് ഇന്റർനാഷണൽ എയർപോർട്ട് വഴി എത്തിയ തീർഥാടകരുടെ എണ്ണം 1,351,731 തീർഥാടകരിൽ 31 ശതമാനത്തിലെത്തി. യാൻബുവിലെ പ്രിൻസ് അബ്ദുൾ മൊഹ്‌സെൻ എയർപോർട്ട് വഴി 11,132 തീർഥാടകർ എത്തിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.