സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ കുട്ടികളുടെ കാൻസർ വാർഡ് നവീകരിച്ചു

  • Home-FINAL
  • Business & Strategy
  • സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ കുട്ടികളുടെ കാൻസർ വാർഡ് നവീകരിച്ചു

സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ കുട്ടികളുടെ കാൻസർ വാർഡ് നവീകരിച്ചു


സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ കുട്ടികളുടെ കാൻസർ വാർഡ്  നവീകരിച്ചു. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽഖലീഫയുടെ രക്ഷകർ ത്വത്തിൽ നവീകരിച്ച അബ്ദുല്ല കാനൂ പീഡിയാട്രിക് ഓങ്കോളജി യൂണിറ്റ് , ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ ക്യാൻസർ ബാധിച്ച കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മാനസിക-സാമൂഹിക പിന്തുണ നൽകുന്ന ബഹ്‌റൈൻ ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്ത് പ്രോഗ്രാമായ ദി സ്‌മൈൽ ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ ആണ് ഇത് നടപ്പിലാക്കിയത്.ഉദ്ഘാടന ചടങ്ങിൽ ഗവൺമെന്റ് ഹോസ്പിറ്റൽസ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് ഹെഷാം ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ അൻസാരി, ബഹ്‌റൈൻ ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്ത് പ്രോഗ്രാം ചെയർ സബാഹ് അബ്ദുൽറഹ്മാൻ അൽ സയാനി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.നവീകരിച്ച മുറികൾ, റിസപ്ഷൻ ഡെസ്ക് കുട്ടികൾക്കായുള്ള വിനോദത്തിനുള്ള പ്രത്യേക മുറി , തുടങ്ങിയവ പുതിയ വിഭാഗത്തിൽ ഉൾപ്പെടുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രോഗികൾക്ക് പിന്തുണയും സഹായവും നൽകുന്നതിലുമുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ സിവിൽ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കിനെ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ പ്രശംസിച്ചു. കൂടതെ കുട്ടികളുടെ ആരോഗ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികളും ബോധവത്കരണവും നടത്തുന്നതിനായി സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

Leave A Comment