മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ 2023 – 24 കാലയളവിലേക്കുള്ള എക്സിക്യൂറ്റീവ് കമ്മിറ്റിയും വനിതാ വിഭാഗവും ചുമതലയേറ്റു. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളുടെയും കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെയും സാന്നിധ്യത്തിൽ കെ.സി.എ യിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം കമ്മിറ്റി അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. രക്ഷധികാരികളായ സെയിൻ കൊയിലാണ്ടി, സുരേഷ് തിക്കോടി എന്നിവർ പുതിയ കമ്മിറ്റി അംഗങ്ങൾക്ക് ബാഡ്ജുകൾ കൈമാറി.
ഗിരീഷ് കാളിയത്ത് (പ്രസിഡണ്ട്), ഹനീഫ് കടലൂർ (ജന. സെക്രട്ടറി),നൗഫൽ നന്തി (ട്രെഷറർ), രാകേഷ് പൗർണമി (വർക്കിംഗ് പ്രസിഡണ്ട്), രാജേഷ് ഇല്ലത്ത് (വർക്കിംഗ് ജന. സെക്രട്ടറി), നദീർ കാപ്പാട് (വർക്കിംഗ് ട്രെഷറർ), ആബിദ് കുട്ടീസ് (വൈസ് പ്രസിഡണ്ട്), ഷഹദ് (അസിസ്റ്റന്റ് സെക്രട്ടറി), ജബ്ബാർ കുട്ടീസ് (കലാവിഭാഗം), ഹരീഷ്. പി. കെ (മെമ്പർഷിപ്പ്), ഇല്ല്യാസ് കൈനോത്ത് (ചാരിറ്റി), ശിഹാബ് പ്ലസ്, നാസർ മനാസ് (മീഡിയ), തസ്‌നീം ജന്നത്ത്, ഫൈസൽ ഈയഞ്ചേരി,പ്രജീഷ് തിക്കോടി,ഷെഫീൽ യുസഫ്, അജിനാസ്,അരുൺ പ്രകാശ് ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരും വനിതാ വിഭാഗത്തിന്റെ ആബിദ ഹനീഫ് (ജനറൽ കൺവീനർ), അരുണിമ രാഗേഷ്, നൗഷി നൗഫൽ (ജോയിൻ കൺവീനേഴ്‌സ്), സാജിദ കരീം, രാജലക്ഷ്മി, ഷംനഗിരീഷ്, നദീറ മുനീർ (കോർഡിനേറ്റേഴ്‌സ്), സറീന ശംസു (ഫിനാൻസ് കോർഡിനേറ്റർ), രഞ്ജുഷ രാജേഷ്, അബി ഫിറോസ് (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്), ഹഫ്സ റഹ്മാൻ, ശ്രീജില, സാജിദ ബക്കർ (എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പേഴ്സ്) എന്നിവരുമാണ് ചുമതലയേറ്റത്.
കെ.സി.എ വി.കെ.എൽ ഹാളിൽ നിറഞ്ഞ സദസ്സിൽ കൊയിലാണ്ടിക്കൂട്ടം അംഗങ്ങളും കുടുംബാംഗങ്ങളും ബഹ്‌റൈനിലെ മറ്റ് കലാകാരന്മാരും കുട്ടികളും ഒരുക്കിയ സംഘ നൃത്തങ്ങൾ, മുട്ടിപ്പാട്ട്, ഗാനമേള എന്നീ കലാവിരുന്ന് സദസ്സിന് വേറിട്ട അനുഭവമായി. ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ. പി. എച്ച് നേതൃത്വം നൽകുന്ന കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ 11 ചാപ്റ്ററുകളോടൊപ്പം കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസ മേഖലയിലും നാട്ടിലും പൊതു സമൂഹത്തിന്റെ പിന്തുണയോടെ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.