കെഎസ്ആർടിസി ശമ്പള സർക്കുലർ; തീരുമാനം മാനേജ്മെന്റിന്റേതാണെന്ന് മന്ത്രി ആന്റണി രാജു

  • Home-FINAL
  • Business & Strategy
  • കെഎസ്ആർടിസി ശമ്പള സർക്കുലർ; തീരുമാനം മാനേജ്മെന്റിന്റേതാണെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ശമ്പള സർക്കുലർ; തീരുമാനം മാനേജ്മെന്റിന്റേതാണെന്ന് മന്ത്രി ആന്റണി രാജു


കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവുമായി ബന്ധപെട്ടു ഇറക്കിയ സർക്കുലർ മാനേജ്മെന്റിന്റ
തീരുമാനമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിൽ ആർക്കും വിഷമം വരേണ്ട കാര്യമില്ലെന്നും ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ല.കെഎസ്ആർടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളം എന്ന നിർദേശം സർക്കാർ നൽകിയതല്ല. മന്ത്രിയെന്ന നിലയിൽ ഒരു നിർദേശവും നൽകിയിട്ടില്ല. സർക്കാർ നിർദേശമല്ല ഉത്തരവായി വന്നത്. കെഎസ്ആർടിസിയിലെ പ്രൊഫഷണൽ ബോർഡിന് തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ആവശ്യപ്പെട്ടാൽ യൂണിയനുകളുമായി ചർച്ച നടത്താൻ തയ്യാറാണ്. ടാർഗറ്റും പുതിയ ഉത്തരവും തമ്മിൽ ബന്ധമില്ല. പുതിയ ശമ്പള ഉത്തരവിൽ അപാകതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ശമ്പളം ഒരുമിച്ച് വേണ്ടവർക്ക് നൽകും. ശമ്പള പ്രതിസന്ധിയിൽ വിചിത്ര സർക്കുലറുമായി കെഎസ്ആർടിസി രംഗത്തെത്തിയത് വിവാദമായിരുന്നു. ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന് സിഎംഡി പറഞ്ഞു. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുമ്പും ബാക്കി തുക സർക്കാർ സഹായം ലഭിച്ച ശേഷവും ആകും നൽകുക. അഞ്ചാം തീയതിക്ക് മുമ്പ് മുഴുവൻ ശമ്പളവും നൽകാൻ കഴിയില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. മുഴുവൻ ശമ്പളവും ഒന്നിച്ച് വേണ്ടവർ വ്യക്തിഗത അപേക്ഷ നൽകണം. അസാധാരണ നടപടി അംഗീകരിക്കില്ലെന്ന് ഭരണ പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

Leave A Comment