ബഹറിൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖ്യത്തിൽ മാഗ്നം ഇമ്പ്രിന്റ്, ഇന്ത്യൻ ഡിലൈറ്റ് ഹോട്ടൽ സംയുക്തമായി തകഴി ശിവശങ്കരാപിള്ളയുടെ വിശ്വ വിഖ്യാത നോവലായ “ചെമ്മീൻ ” നാടകം ഇന്ന് ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് സമാജം ഡയമണ്ട്
ജുബിലീ ഹാളിൽ അരങ്ങേറുന്നു.1995 ൽ തകഴിയിൽ നിന്നും നോവൽ നേരിട്ട് കൈപറ്റി നാടകാവിഷ്കാരവും, സംവിധാനവും നിർവ്വഹിച്ച ത് പ്രശസ്ത നാടക പ്രവർത്തകൻ ബേബിക്കുട്ടൻ തൂലികയാണ്.നാട്ടിൽ 2000 ത്തിൽ പരം വേദികളിൽ ആണ് ഈ നാടകം അരങ്ങേറിയത്.
ബഹ്‌റിനിൽ ചെമ്മീൻനാടകം സംവിധാനം നിർവ്വഹിക്കുന്നത് ബേബിക്കുട്ടൻ തൂലികയാണ്.അതിനായി അദ്ദേഹം രണ്ടു മാസമായി ബഹിറിനിൽ എത്തിയിട്ട്.പഴയ കാല അവതരണത്തിൽ നിന്നും വ്യത്യസ്തമായി പുതുമകൾ നിറഞ്ഞ അവതരണ ശൈലിയാണ് നാളത്തെ അവതരണമെന്നും, നാടകം കാണുവാനും , ആസ്വദിക്കുവാനും, കലാകാരന്മാരെ പ്രോത്സാഹിപ്പിക്ക്യന്നതിനുമായി ബഹിറിനിലെ എല്ലാ നാടക പ്രേമികളെയും ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് പി . വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫെറോക്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.