ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെനേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെനേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെനേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പിയൂഷ് ശ്രീ വാസ്തവയുടെ അധ്യക്ഷതയിൽ ചേർന്ന ഓപ്പൺ ഹൗസിൽ എംബസി കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു

. പരാതി പരിഹാര പ്രക്രിയയിൽ 60 ഓളം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. എൽഎംആർഎയ്ക്കും മറ്റ് പ്രാദേശിക അധികാരികൾക്കും അംബാസഡർ നന്ദി പറയുകയും നിരവധി കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കുന്നതിന് എംബസിയുമായി സഹകരിച്ചതിന് ഇന്ത്യൻ പ്രവാസി സമൂഹത്തെയും സംഘടനകളെയും അംബാസഡർ അഭിനന്ദിക്കുകയും ചെയ്തു.

ഓപ്പൺ ഹൗസിലുടെ നിരവധിപ്പേരുടെ തൊഴിൽ വിഷയങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും അംബാസഡറോട് നേരിട്ട് അറിയിക്കാനും അവയിൽ തീർപ്പാക്കാത്ത കേസുകൾ വേഗത്തിൽ പരിഹരിക്കാൻ സാധിച്ച്‌ വരുന്ന ഒന്നാണ് . കഴിഞ്ഞ ഓപ്പൺ ഹൗസിൽ എത്തിയ നിരവധി കേസുകളിൽ ഭൂരിഭാഗവും വിജയകരമായി തന്നെ പരിഹരിച്ചു.

അതുപോലെ എംബസി പല പ്രയാസങ്ങളിൽപെട്ട് ദുരിതത്തിലായ നിരവധി വീട്ടുജോലിക്കാരെ ബോർഡിംഗും താമസവും മറ്റും നൽകി സഹായിക്കുകയും ,ഒട്ടനവധി ദുരിതബാധിതർക്ക് ICWF വഴി എമർജൻസി സർട്ടിഫിക്കറ്റുകളും ടിക്കറ്റുകളും നൽകുകയും ചെയ്തിട്ടുമുണ്ട്.

Leave A Comment