നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ് തയ്യൽ (46) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. ഉറക്കത്തിലാണ് മരണം സംഭവിച്ചത് പതിനാറ് വർഷമായി ബഹ്റൈൻ പ്രവാസിയാണ്. ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ്.
മനാമയിൽ ഷിഫ്റ്റിംഗ് കമ്പനിയിൽ തൊഴിലാളിയാണ്. മാതാവ് സൈനബ, ഭാര്യ സബ്ന, മക്കൾ ഷദീദ്, ഷാഹിദ്, ഷഹാന.കെ എം സി സി മയ്യിത്ത് പരിപാലന വിങ്ങിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ തുടരുകയാണ്.