ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിലമ്പൂർ സ്വദേശി മരിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിലമ്പൂർ സ്വദേശി മരിച്ചു

ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിലമ്പൂർ സ്വദേശി മരിച്ചു


നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ്​ തയ്യൽ (46) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. ഉറക്കത്തിലാണ്​ മരണം സംഭവിച്ചത് പതിനാറ്​ വർഷമായി ബഹ്​റൈൻ പ്രവാസിയാണ്. ബഹ്​റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ്​.

മനാമയിൽ ഷിഫ്​റ്റിംഗ്​ കമ്പനിയിൽ തൊഴിലാളിയാണ്​. മാതാവ്​ സൈനബ, ഭാര്യ സബ്​ന, മക്കൾ ഷദീദ്, ഷാഹിദ്, ഷഹാന.കെ എം സി സി മയ്യിത്ത്​ പരിപാലന വിങ്ങിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ തുടരുകയാണ്.

Leave A Comment