വിജയ് സാഖറെയെ എൻഐഎ ഐജിയായി നിയമിച്ചു.

വിജയ് സാഖറെയെ എൻഐഎ ഐജിയായി നിയമിച്ചു.


കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടത്. എന്നാൽ, എൻഐഎയിലേക്ക് നൽകുകയായിരുന്നു.

1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വർണക്കടത്ത് കേസിൽ സാഖറെ വിവാദങ്ങളിൽ പെട്ടത് ചർച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് സാഖറെ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴിയാണ് വിവാദമായത്.

Leave A Comment