ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ “ഹരിഗീതപുരം ബഹ്‌റൈൻ” വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ “ഹരിഗീതപുരം ബഹ്‌റൈൻ” വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ “ഹരിഗീതപുരം ബഹ്‌റൈൻ” വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.


മനാമ: ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം ബഹ്‌റൈന്റെ വാർഷിക പൊതുയോഗം സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റിൽ വെച്ച് 2023 മാർച്ച് 3 ആം തിയതി 5 മണിക്ക് സംഘടിപ്പിച്ചു.
പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ സുന്ദരരാജൻ സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ് ജോൺ കെ. പി നന്ദി പറഞ്ഞു.
സംഘടനയുടെ ഇതുവരെ ഉള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള അംഗങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 2023-2024 വർഷത്തെ പുതിയ ഭരണ സമതി തിരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റായി മധുസൂദനൻ നായർ, വൈസ് പ്രസിഡന്റായി പ്രമോദ് ചിങ്ങോലി ജനറൽ സെക്രട്ടറിയായി സനൽ കുമാർ. ജി , അസിസ്റ്റന്റ് സെക്രട്ടറിയായി അശ്വിൻ ബാബു, ട്രഷററായി ശിവപ്രസാദ്.എസ് അസിസ്റ്റന്റ് ട്രഷറർ ആയി സജിത്ത്.എസ്. പിള്ള , മെമ്പർഷിപ്പ് സെക്രട്ടറിയായി ജോൺ കെ. പി, എന്റർടൈൻമെന്റ് സെക്രട്ടറിയായി ജ്യോതിഷ്, സ്പോർട്സ് സെക്രട്ടറിയായി മധു മുട്ടം എന്നിവരേയും ഷിജു കെ.ആർ,വിജയകുമാർ,ഉധീഷ്, ശ്രീകുമാർ,കെ. ജി.ജയകുമാർ,മനീഷ്,അഭിലാഷ് നായർ ,സനൽകുമാർ,സജീവ്, സജു മാത്യു, അനൂപ്, ഉദയൻ കരുവാറ്റ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും . എസ്. എം.പിള്ള, മനോഹരൻ. എസ്. പി, അജയകുമാർ, രാജൻ പണിക്കർ എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ബഹ്‌റൈനിൽ ഉള്ള എല്ലാ ഹരിപ്പാട്ടുകാരെയും ഹരിഗീതപുരം ബഹ്‌റൈനിലേക്ക് പുതിയ കമ്മിറ്റി സ്വാഗതം ചെയ്യുന്നു. അംഗത്വം എടുക്കുന്നതിനായി മെമ്പർഷിപ് സെക്രട്ടറി ജോൺ കെ. പിയെ 39970197 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

Leave A Comment