ഐ സി എഫ് സ്നേഹസദസ്സ് വേറിട്ടൊരു അനുഭവം

ഐ സി എഫ് സ്നേഹസദസ്സ് വേറിട്ടൊരു അനുഭവം


മനാമ : കേരളത്തിന്റെ സൗഹൃദപ്പെരുമ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഐ സി എഫ് നടത്തുന്ന സ്നേഹ കേരളം പ്രവാസത്തിന്റെ കരുതൽ എന്ന ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ് ഉമ്മുൽ ഹസ്സൻ സെൻട്രൽ സംഘടിപ്പിച്ച “സ്നേഹത്തണലിൽ നാട്ടോർമകളിൽ” സ്നേഹസദസ്സ് വേറിട്ടൊരു അനുഭവമായിരുന്നു എന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .ഉമ്മുൽ ഹസം ബാങ്കോക് ഹാളിൽ നടന്ന സ്നേഹസദസ്സ് അഡ്വക്കേറ്റ് കെ എൻ സച്ചിൻദേവ് എം ൽ എ ഓണ്ലൈനിൽ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ബഹ്‌റൈൻ നാഷണൽ ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം ഹാജി പ്രമേയ പ്രഭാഷണം നടത്തി, സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജി ഇടിയങ്ങര അധ്യക്ഷത വഹിച്ചു.

ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചെമ്പൻ ജലാൽ, ജവാദ് വക്കം, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജാഫർ മൈദാനി, ബഷീർ എസ് എം, ഫാസിൽ താമരശ്ശേരി എന്നിവർ സംസാരിച്ചു.

ഐ,സി എഫ് നെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി സദസ്സിൽ പ്രദർശിപ്പിച്ചു. ഐ.സി.എഫ് നാഷണൽ നേതാക്കളായ നൗഫൽ മയ്യേരി, സിയാദ് വളവട്ടണം എന്നിവർ സംബന്ധിച്ചു. ഐ സി. എഫ് ഉമ്മുൽ ഹസം സെൻട്രൽ സെക്രട്ടറി അഷ്‌കർ താനൂർ സ്വാഗതവും അഡ്മിൻ ആൻഡ് പി ആർ സെക്രട്ടറി ഇസ്മായിൽ സി എം നന്ദിയും പറഞ്ഞു

Leave A Comment