4 ഇടങ്ങളിലേക്ക് പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ.

  • Home-FINAL
  • Business & Strategy
  • 4 ഇടങ്ങളിലേക്ക് പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ.

4 ഇടങ്ങളിലേക്ക് പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ.


ദുബൈ: ദുബൈയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്ലൈ ദുബൈ  പുതിയതായി സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്ക്  വിമാനസർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഫ്ലൈ ദുബൈ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം, ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സൗദി അറേബ്യയിലെ ജിസാൻ, നജ്റാൻ, നിയോം, ഖൈസൂമ എന്നിവിടങ്ങളിലേക്കാണ് ഫ്ലൈ ദുബൈ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിസനിലേക്ക് ആഴ്ചയിൽ നാല് സർവ്വീസുകളും നജ്റാനിലേക്ക് ആഴ്ചയിൽ 3 സർവ്വീസുകൾ വീതവും നിയോം, ഖൈസൂമ എന്നിവിടകളിലേക്ക് ആഴ്ചയിൽ രണ്ട് സർവ്വീസുകൾ വീതവുമാണ് പ്രഖ്യാപിച്ചത്. പുതിയ സർവ്വീസുകൾ ഇപ്രകാരമാണ്:

നിയോം – മാർച്ച് 16 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ
നജ്‌റാൻ – മാർച്ച് 18 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ
ഖൈസുമാഹ് – മാർച്ച് 21 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ
ജിസാൻ – ഏപ്രിൽ 26 മുതൽ ആഴ്ചയിൽ നാല് സർവീസുകൾ

https://news.flydubai.com/flydubai-adds-four-destinations-in-saudi-arabia എന്ന സൈറ്റിൽ നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം ഈ ഫ്‌ളൈറ്റുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ പട്ടികയിൽ നൽകിയിട്ടുണ്ട്. നേരത്തെ 2023 ജനുവരി 12 മുതൽ ഫ്ലൈദുബായ് അൽ ഉലയിലേക്ക് ആഴ്ച തോറും രണ്ട് സർവീസുകൾ ആരംഭിച്ചിരുന്നു. പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതോടെ ഈ ഭാഗത്തെ പ്രവാസികൾക്ക് നാട്ടിലേക്കായി ഫ്ലൈ ദുബൈ കണക്ഷൻ ലഭിക്കും. ഇത് പ്രവാസികൾക്ക് ഏറെ അനുഗ്രഹമായി മാറും. നിലവിൽ ഈ സ്ഥലങ്ങളിൽ നിന്ന് ആവശ്യമായ സർവ്വീസുകൾ നാട്ടിലേക്ക് ഉണ്ടാകാറില്ല.

ഇതിനൊരു താത്കാലിക പരിഹാരം കൂടിയാകും ഫ്ലൈ ദുബൈയുടെ പുതിയ സർവ്വീസുകൾ. നിലവിൽ കോഴിക്കോട്, കൊച്ചി ഉൾപ്പെടെ കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലേക്ക് ഫ്ലൈദുബൈ സർവ്വീസുകൾ നടത്തുന്നുണ്ട്. സൗദിയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇവിടങ്ങളിലേക്കും തിരിച്ചും കണക്ഷൻ വിമാനങ്ങൾ ഉപയോഗിച്ച് പ്രവാസികൾ സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. നിലവിൽ ഫ്‌ളൈദുബായ് 114 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിലവിൽ സർവീസുകൾ നടത്തുന്നുണ്ട്. അവയിൽ 75 എണ്ണം മുമ്പ് ദുബായിലേക്ക് നേരിട്ട് എയർലൈനുകൾ ഇല്ലാതിരുന്ന വിപണികളായിരുന്നു. 76 ബോയിംഗ് 737 വിമാനങ്ങളുടെ ഒരു കൂട്ടമാണ് വളരുന്ന ശൃംഖലയ്ക്ക് സേവനം നൽകുന്നത്.

തകർച്ചയില്ലാത്ത വിപണികൾ തുറക്കാൻ ഫ്‌ളൈദുബായ് പ്രതിജ്ഞാബദ്ധമാണ്, അതിനാൽ സൗദിയിലേക്കുള്ള നാല് ലക്ഷ്യസ്ഥാനങ്ങൾ ആരംഭിക്കുന്നതോടെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് യാത്രയ്‌ക്കായി കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. സൗദി അറേബ്യ അതിന്റെ സാമ്പത്തിക വളർച്ചയുടെയും വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിന്റെയും പാതയിൽ തുടരുമ്പോൾ, യുഎഇയിൽ നിന്നും ഞങ്ങളുടെ ശൃംഖലയിൽ നിന്നുമുള്ള യാത്രക്കാർക്ക് രാജ്യത്തിന്റെ കൂടുതൽ പര്യവേക്ഷണം നടത്താനുള്ള അവസരം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും ഫ്‌ളൈദുബായ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഹമദ് ഒബൈദല്ല പറഞ്ഞു.

Leave A Comment