മുസ്ലിം ലീഗ് കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങുന്നു.

  • Home-FINAL
  • Business & Strategy
  • മുസ്ലിം ലീഗ് കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങുന്നു.

മുസ്ലിം ലീഗ് കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങുന്നു.


കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് ലീഗ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

‘മുസ്ലിം ലീഗ് എന്നും മതേതര കക്ഷികളുമായി യോജിക്കുന്ന പ്രസ്താനമാണ്. പ്രത്യേകിച്ച് വർഗീ. ഫാസിസത്തിനെതിരെ. മതേതര കൂട്ടായ്മ ശക്തിപ്പെടണമെന്ന് എപ്പോഴും പറയുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്’- സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Leave A Comment