അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി നടി ഖുശ്ബു.

  • Home-FINAL
  • Business & Strategy
  • അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി നടി ഖുശ്ബു.

അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി നടി ഖുശ്ബു.


സ്വന്തം പിതാവ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് എട്ടാം വയസ്സില്‍ താന്‍ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഖുശ്ബു തുറന്നുപറഞ്ഞത്. തന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയിട്ടുള്ളതെന്നും താരം പറഞ്ഞു.

‘ ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പീഡിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്. വളരെ മോശമായ ഒരു ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നുപോയിട്ടുള്ളത്. ഭാര്യയേയും മകളേയും തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമായി കരുതിയിരുന്ന വ്യക്തിയായിരുന്നു എന്റെ അച്ഛന്‍,’ ഖുശ്ബു പറഞ്ഞു.
‘ എട്ടാം വയസിലാണ് അച്ഛന്‍ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15-ാം വയസ്സില്‍ അച്ഛനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായി. മറ്റ് കുടുംബാംഗങ്ങള്‍ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് അത് തുറന്നുപറഞ്ഞത്. അമ്മ താന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കില്ലെന്ന ഭയമുണ്ടായിരുന്നു. ഭര്‍ത്താവിനെ ദൈവത്തെ പോലെ കാണുന്ന ചിന്താഗതിയുള്ള സമൂഹമായിരുന്നു അത്. എങ്കിലും 15-ാം വയസ്സില്‍ ഞാന്‍ പ്രതികരിച്ചു. 16-ാം വയസ്സില്‍ പിതാവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി,’ ഖുശ്ബു പറഞ്ഞു.

Leave A Comment