റി​യ​ൽ വെ​ൻ​ഡി​ങ് മെ​ഷീ​ൻ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സിന്റെ പു​തി​യ മെ​ഷീ​ൻ ബ​ഹ്റൈ​നി​ൽ പു​റ​ത്തി​റ​ക്കി.

  • Home-FINAL
  • Business & Strategy
  • റി​യ​ൽ വെ​ൻ​ഡി​ങ് മെ​ഷീ​ൻ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സിന്റെ പു​തി​യ മെ​ഷീ​ൻ ബ​ഹ്റൈ​നി​ൽ പു​റ​ത്തി​റ​ക്കി.

റി​യ​ൽ വെ​ൻ​ഡി​ങ് മെ​ഷീ​ൻ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സിന്റെ പു​തി​യ മെ​ഷീ​ൻ ബ​ഹ്റൈ​നി​ൽ പു​റ​ത്തി​റ​ക്കി.


റിയൽ വെൻഡിംഗ് മെഷീൻ എന്ന പേരിൽ ഏറെ വ്യത്യസ്തമായ ഉൽപ്പന്നം പുറത്തിറക്കി ഒരു വ്യാഴവട്ടക്കാലത്തിലേറെയായി യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ വെൻഡിംഗ് മെഷീനുകളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പ്രത്യേക വിതരണക്കാരനായി വിജയകരമായി പ്രവർത്തിച്ചുവരികയാണ് റിയൽ വെൻഡിംഗ് മെഷീൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്. സംരംഭക രംഗത്ത് കഴിവ് തെളിയിച്ച ശ്രീ. അബ്ദുൾ സത്താർ 2010-ൽ തുടങ്ങിയ ഈ സംരംഭം മിഡിൽ ഈസ്റ്റിൽ ഉൾപ്പടെ വിവിധ മേഖലകളിൽ ഏറെ ശ്രദ്ധയോടെയും വിശ്വസ്തതയോടെയും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു. മികച്ച സേവനം ഉറപ്പാക്കുന്നതിലൂടെ വിതരണ ശൃംഖല വിപുലീകരിക്കുകയും വിപണി വിഹിതം കെട്ടിപ്പടുക്കുന്നതിൽ വിജയിക്കുകയും ചെയ്ത് വിജയഗാഥയാണ് റിയൽ വെൻഡിംഗ് മെഷീൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സംരംഭത്തിന് പറയാനുള്ളത്.

സൂപ്പർമാർക്കറ്റ്, മിനിമാർട്ട്, കാരക് കഫെറ്റീരിയ, കഫേ, റെസ്റ്റോറന്റ് എന്നിവ ഉൾപ്പെടുന്നതാണ് റിയൽ വെൻഡിംഗ് മെഷീൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്. ബിസിനസ്സിലെ പരമ്പരാഗത ശൈലി തുടർച്ചയായി നിലനിർത്തുന്നുണ്ട് എന്നതിന്റെ തെളിവാണ് സ്ഥാപനത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സ്ഥാപനം പങ്കെടുക്കുകയും മേളയിൽ വെച്ച് നിരവധി പ്രമുഖരുടെ സന്ദർശനത്താൽ ആദരിക്കപ്പെടുകയും ചെയ്തിരുന്നു. യുഎഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലായി 5000-ലധികം വെൻഡിംഗ് മെഷീനുകകളാണ് സ്ഥാപനം ഇതിനോടകം വിതരണം ചെയ്തത്. ഈ സാഹചര്യത്തിലാണ് വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിയൽ വെൻഡിംഗ് മെഷീൻ ഗ്രൂപ്പ് 2018ൽ ആരംഭിച്ച ബഹ്‌റൈൻ ഷോറൂം നവീകരിച്ച് 2023 മാർച്ച് 9-ന് വീണ്ടും ആരംഭിക്കുന്നത്. കൂടുതൽ എഫ്.എം.സി.ജി ഉത്പന്നങ്ങളുമായി നവീകരിച്ച സ്റ്റോർ സൗദി അറേബ്യയിലേക്ക് കൂടി വിപുലീകരണത്തിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ജി.സി.സി-യിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിലൂടെ വെൻഡിംഗ് മെഷീൻ വിതരണത്തിൽ കൂടുതൽ വളർച്ച കൈവരിക്കാനും വിപണിയിൽ ഏറെ മുന്നിലെത്തുവാനും ലാഭകരമായ ബിസിനസ് കീഴടക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് 19 മഹാമാരിയെ തുടർന്ന് തകർച്ചയിലായ സാമ്പത്തിക രംഗത്ത് വലിയൊരു തിരിച്ച് വരവ് നടത്തി സാധാരണ നിലയിലേക്ക് എത്തുവാനും വിപണി സാധ്യത വീണ്ടെടുക്കാനും അതുവഴി ഘട്ടം ഘട്ടമായി വികസിക്കുവാനും റിയൽ വെൻഡിംഗ് മെഷീൻ ഗ്രൂപ്പിന് സാധിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സംരംഭത്തിന്റെ പുതിയ ചുവടുവെയ്പ്പ്. 2023 മാർച്ച് 9 ന് വൈകീട്ട് അഞ്ച് മണിക്ക് ബഹ്‌റൈൻ വെസ്റ്റ് എക്കറിൽ നടക്കുന്ന ചടങ്ങിൽ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കുപ്പെടും. ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത, ഹത്ര ഹോൾഡിംഗ് കമ്പനി സി.ഇ.ഒ ഹസ്സൻ മെഹറിഷ്, ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അൽ ഹർബി, റിയൽ വെൻഡിംഗ് മെഷീൻ ഗ്രൂപ്പ് ഡയറക്ടർ അമീന അബ്ദുല്ലഹ് അഹ്മദ് അബ്ദുല്ലഹ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിലേക്ക് എല്ലാവരേയും ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും കമ്പനി ഭാരവാഹികൾ അറിയിച്ചു.

സമൂഹത്തിന് കൂടുതൽ സൗകര്യം നൽകുന്ന തരത്തിൽ മേഖലയിലെ മുൻനിര വിതരണക്കാരുടെ പട്ടികയിൽ ഇടംനേടി, നിലവിലെ വിപണിയിൽ സമർപ്പണത്തോടെയും അഭിനിവേശത്തോടെയും പ്രവർത്തിക്കുവാനും അതുവഴി വാണിജ്യ മേഖലയിൽ ഞങ്ങളുടേതായ പുതിയ സാമ്പത്തിക മാതൃക സൃഷ്ടിക്കുവാനുമാണ് റിയൽ വെൻഡിംഗ് മെഷീൻ എന്ന ഉത്പന്നത്തിലൂടെ റിയൽ വെൻഡിംഗ് മെഷീൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ലക്ഷ്യമിടുന്നത്.

ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്ന സവിശേഷവും നൂതനവുമായ സാങ്കേതികവിദ്യയുള്ള വിവിധ തരം വെൻഡിംഗ് മെഷീനുകൾ ഞങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത റീഫിൽ പൗഡറുകളുടെ ലഭ്യതയും ഉറപ്പാക്കുന്നു. ഏറെ ലാഭകരമായ വാണിജ്യ പദ്ധതി എന്ന നിലയിൽ 10,000 യൂണിറ്റ് വെൻഡിംഗ് മെഷീനുകളുടെയും ഉൽപ്പന്നങ്ങളുടെയും വിതരണ പദ്ധതിയോടെ 2023-ൽ 10 ദശലക്ഷം സൗദി റിയാലാണ് നിക്ഷേപമായി സൗദി വിപണിയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഭാവി സംരംഭ – നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ വിപണികളിൽ സ്ഥാപനം സർവേ നടത്തിവരികയാണ്. ഉയർന്ന നിലവാരമുള്ള, അത്യാധുനിക വെൻഡിംഗ് മെഷീനുകൾ കൂടുതലായി വിപണിയിൽ എത്തിക്കുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നുത്. ഈ സൗകര്യം ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി ബിസിനസ്സ് ചെയ്യുന്നതിൽ അഭിനിവേശമുള്ള പങ്കാളികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾ പുഞ്ചിരിക്കണമെന്നും ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾ അഭിവൃദ്ധിപ്പെടണമെന്നുമാണ് റിയൽ വെൻഡിംഗ് മെഷീൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആഗ്രഹിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ അബ്ദുൽ സത്താർ പറഞ്ഞു. കമ്പനി ഡയറക്ടർ മുഹമ്മദ് കുഞ്ഞി കുളത്തിങ്കൽ, സാമ്പത്തിക വിദഗ്ധൻ ശഹ്സാദ്, മാക്കിൻസർ ഗ്രൂപ്പ് ഡയറക്ടർ ജാബിർ കോറോത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു

Leave A Comment