5 ജി.സി.സി രാജ്യങ്ങളിലെ നേറ്റീവ് ബോൾ അസോസിയേഷനുകൾ സംയുക്തമായി ബഹ്റൈനിൽ ആദ്യമായി ടൂർണ്ണമെന്റ് ഒരുക്കുന്നു

  • Home-FINAL
  • Business & Strategy
  • 5 ജി.സി.സി രാജ്യങ്ങളിലെ നേറ്റീവ് ബോൾ അസോസിയേഷനുകൾ സംയുക്തമായി ബഹ്റൈനിൽ ആദ്യമായി ടൂർണ്ണമെന്റ് ഒരുക്കുന്നു

5 ജി.സി.സി രാജ്യങ്ങളിലെ നേറ്റീവ് ബോൾ അസോസിയേഷനുകൾ സംയുക്തമായി ബഹ്റൈനിൽ ആദ്യമായി ടൂർണ്ണമെന്റ് ഒരുക്കുന്നു


മനാമ : ഗൾഫ് കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളായ ബഹ്റൈൻ,കുവൈറ്റ് ,ഒമാൻ ,ഖത്തർ ,യുഎഇ എന്നിവിടങ്ങളിലെ നാടൻ പന്തുകളി സംഘടനകളെ അണിനിരത്തി ബഹറിനിൽ വച്ച് ആദ്യമായാണ് ഇത്തരത്തിൽ കേരളത്തിൻറെ തനത് കായിക വിനോദമായ നാടൻ പന്തുകളി ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.ഐമാക് ബി എം സി ഇവന്റ് മാനേജർ ആയി നടത്തുന്ന “ഹർഷാരവം 2023” എന്ന കായിക മാമാങ്കത്തിന് അഞ്ച് രാജ്യങ്ങളിൽ നിന്നായി 9 ടീമുകൾ അണിനിരക്കും. ഏപ്രിൽ 21 ,22 ,23 തീയതികളിൽ നടക്കുന്ന ഈ കായിക മത്സരത്തിലേക്ക് എല്ലാ നാടൻ പന്ത് കളി പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ടൂർണമെന്റുമായി ബന്ധപ്പെട്ട് ബഹറിനിലെ നാടൻ പന്തുകളി സംഘടനകളായ ബി കെ എൻ ബി എഫും, കെ എൻ ബി എ യും ചേർന്ന് നടത്തിയ യോഗത്തിൽ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം Indian school വൈസ് ചെയർമാൻ ജാഫർ മദനിയും, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും ചേർന്ന് നിർവഹിച്ചു.ചടങ്ങിൽ ജാഫർ മദനി,ഫ്രാൻസിസ് കൈതാരത്ത്,കെഎൻബിഎ പ്രസിഡന്റ് ഷോൺ പുന്നൂസ് മാത്യു എന്നിവർ സംസാരിച്ചു.യോഗത്തിൽ ടൂർണമെന്റിന്റെ വൻ വിജയത്തിനായി രഞ്ജിത്ത് കുരുവിള, ഷോൺ പുന്നൂസ് മാത്യു, മോബി കുര്യാക്കോസ്, റോബിൻ എബ്രഹാം, സാജൻ ,മനോഷ് കോറ എന്നിവരെ സംഘാടക സംഘാടകസമിതി കൺവീനർമാരായും തിരഞ്ഞെടുത്തു.

Leave A Comment