കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി.

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി.


മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) ജനറൽ സെക്രട്ടറി ഹരീഷ് പി.കെ യുടെ പിതാവ് കുഞ്ഞനന്തൻ നായർ (77) ന്റെ നിര്യാണത്തിൽ കെ.പി.എഫ് ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി. അസുഖ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു. പരേതന്റെ വിയോഗത്തിലൂടെ ഒരു നല്ല സാമൂഹ്യ പ്രവർത്തകനെയാണ് നഷ്ടമായത് എന്ന് അനുശോചനകുറിപ്പിൽ കെ. പി. എഫ് ഭാരവാഹികൾ അറിയിച്ചു.
ശോഭ ശിവദാസൻ,ഹരീഷ് പി.കെ, ദീപ പ്രശാന്ത് എന്നിവർ മക്കൾ ആണ്. നാട്ടിലുള്ള കെ.പി.എഫ് പ്രവർത്തകർ ആയ അരുൺ ഫൈസൽ ഇയച്ചേരി ഹരീഷിനെയും കുടുംബത്തെയും സന്ദർശിച്ച് ദുഃഖത്തിൽ പങ്കു ചേർന്നു.

Leave A Comment