മോഹൻലാൽ ചിത്രം മോണ്‍സ്റ്ററിന് ജിസിസി രാജ്യങ്ങളിൽ വിലക്ക്.

  • Home-FINAL
  • Business & Strategy
  • മോഹൻലാൽ ചിത്രം മോണ്‍സ്റ്ററിന് ജിസിസി രാജ്യങ്ങളിൽ വിലക്ക്.

മോഹൻലാൽ ചിത്രം മോണ്‍സ്റ്ററിന് ജിസിസി രാജ്യങ്ങളിൽ വിലക്ക്.


മോഹൻലാൽ ചിത്രം മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്. സമൂഹ വിരുദ്ധ ഉള്ളടക്കത്തിന്‍റെ പേരിലാണ് വിലക്കെന്നാണ് അറിയുന്നത്. ലോകവ്യാപകമായി 21നു റിലീസ് ചിത്രം ചെയ്യാനിരിക്കെയാണു തിരിച്ചടി.

ആവശ്യമായ മാറ്റങ്ങൾ വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിങ്ങിന് നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകരെന്നാണു വിവരം.യുഎഇ യിൽ ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഈ മാസം 19 ന് ദുബായിൽ നടക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

മോഹൻലാൽ, ഹണി റോസ് അടക്കം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം സംബന്ധിക്കും . മലയാളത്തിലെ ആദ്യ നൂറുകോടി ക്സബ് ചിത്രമായ പുലിമുരുകനു ശേഷം വൈശാഖ്, മോഹൻലാൽ , ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. നാട്ടിൽ യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Leave A Comment