ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി.

  • Home-FINAL
  • Business & Strategy
  • ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി.

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി.


ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. പൊന്നാനി സ്വദേശി അബു ടി മമ്മദൂട്ടി(45)ന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇർഫാന ആണ് മുഹമ്മദ്‌ അഷ്‌റഫിന്റെ ഭാര്യ. ഇരട്ടക്കുട്ടികളടക്കം നാലു മക്കളുണ്ട്.

നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ മൃതദേഹവും കണ്ടെത്തി. തകർന്നു വീണ കെട്ടിടത്തില്‍ നൗഷാദിനൊപ്പം മുറിയില്‍ താമസിച്ചിരുന്ന ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി (49) യുടെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെടുത്തിരുന്നു.

പൊന്നാനി മാറങ്കേരി സ്വദേശി നൗഷാദ് മണ്ണാറയിൽ എന്നിവരുടെ മൃതദേഹങ്ങളും നേരത്തെ കണ്ടെടുത്തിരുന്നു. ദോഹയിലെ ഫാല്‍ക്കണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു മരിച്ച നൗഷാദ്. ഭാര്യ: ബില്‍ഷി. മക്കള്‍: മുഹമ്മദ് റസല്‍, റൈസ.
ഇതോടെ ഖത്തർ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി.

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം തകര്‍ന്നു വീണത്. അപകടം നടന്നയുടന്‍ ഏഴു പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. ഒരാളുടെ മരണവും സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച 2 സ്ത്രീകളെയും ജീവനോടെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, പൊലീസ്, സേര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ ടീം എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Leave A Comment