മനാമ: കേരള കാത്തലിക്ക് അസോസിയേഷൻ ചിൽഡ്രൻസ് വിംഗ് ഇൻഡക്ഷൻ സെറിമണി ഏപ്രിൽ ഒന്നിനു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രസിഡന്റ് സ്റ്റീവ് ബിജോയ് ,വൈസ് പ്രസിഡണ്ട് ആൻ ആന്റണി റോഷ്, ജനറൽ സെക്രട്ടറി റേയ്ച്ചൽ ജോൺ,എന്റർടൈൻമെന്റ് സെക്രട്ടറി ഗിഫ്റ്റി ഷൈൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൻഡ്രിയ ജോഷി, എയ്ഞ്ചല അന്ന വർഗീസ്, സാം ആന്റണി വിൻസന്റ്, സാവന്ന എൽസ ജിബി, ലിയാൻ മാത്യു, അന്ന എൽസ ജിനോയ്, ജിയാന്ന ജെയ്സൺ, സാറ റബേക്ക തോമസ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്. ജൂലീയറ്റ് തോമസ് കോഡിനേറ്ററും സ്മിത സുധാകരൻ അസിസ്റ്റന്റ് കോഡിനേറ്ററുമാണ്.