കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു.

  • Home-FINAL
  • Business & Strategy
  • കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു.

കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു.


മനാമ:ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം സെഗയ കെ.സി.എ ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് റവ. ഷാബു ലോറൻസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ സ്നേഹത്തിൽ ഐക്യപ്പെടുന്നതാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

വിവിധ സഭകളിലെ പുരോഹിതന്മാർ നേതൃത്വം നൽകിയ പ്രാർത്ഥനാ ശുശ്രൂഷയോടുകൂടി ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സോയ് പോൾ സ്വാഗതം അർപ്പിച്ചു. പ്രവർത്തന വർഷത്തിലെ തീം, ലോഗോ എന്നിവയുടെ പ്രകാശനവും അവയുടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷീല പി. ഡേവിഡ്, ലീന ഷാബു എന്നിവരെ അനുമോദിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ സമർപ്പണ ശുശ്രൂഷ നടക്കുകയുണ്ടായി.
റവ. ഫാ. സുനിൽ കുര്യൻ ബേബി, റവ. ബിബിൻസ് മാത്യൂസ് ഓമനാലി എന്നിവർ ആശംസകൾ നേർന്നു.

ബഹ്റൈൻ മലയാളി സി. എസ്. ഐ. പാരീഷ് ക്വയർ നേത്യത്വം നൽകിയ മനോഹരമായ ഗാന ശുശ്രൂഷയും ഉണ്ടായിരുന്നു. പ്രോഗ്രാം കൺവീനർ ഷോണ മാത്യു ചടങ്ങിന് നന്ദി പറഞ്ഞു.

Leave A Comment