ഹരിഗീതപുരം ബഹ്‌റൈൻ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം,വിഷു,ഈസ്റ്റർ,ഈദ് ആഘോഷങ്ങളും സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഹരിഗീതപുരം ബഹ്‌റൈൻ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം,വിഷു,ഈസ്റ്റർ,ഈദ് ആഘോഷങ്ങളും സംഘടിപ്പിച്ചു.

ഹരിഗീതപുരം ബഹ്‌റൈൻ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം,വിഷു,ഈസ്റ്റർ,ഈദ് ആഘോഷങ്ങളും സംഘടിപ്പിച്ചു.


മനാമ : ബഹ്‌റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈൻ ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളും പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. അദില്യ ബാങ് സാങ് തായ് റെസ്റ്റോറന്റ് ഹാളിൽ നടന്ന വർണാഭമായ ചടങ്ങ് പ്രമുഖ ചലച്ചിത്ര താരം രമ്യ സുരേഷ് ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ വെച്ച് പ്രമുഖ വാദ്യകലാകാരൻ മേളകലാരത്‌നം സന്തോഷ്‌ കൈലാസിനെ രമ്യ സുരേഷ് മെമെന്റോ നൽകിയും രക്ഷധികാരി എസ്. എം. പിള്ള പൊന്നാട അണിയിച്ചും ആദരിച്ചു. പ്രസിഡന്റ്‌ മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സനൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ്‌ പ്രമോദ് ചിങ്ങോലി നന്ദിയും രേഖപ്പെടുത്തി. ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനാ ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിയോട് അനുബന്ധിച്ചു വിവിധ കലാപരിപാടികളും വിഷു സദ്യയും നടന്നു.

Leave A Comment