സ്റ്റുഡന്റ്സ് ഫോറം – ചിൽഡ്രൻസ് ഫെസ്റ്റ് മെയ് 26ന്

  • Home-FINAL
  • Business & Strategy
  • സ്റ്റുഡന്റ്സ് ഫോറം – ചിൽഡ്രൻസ് ഫെസ്റ്റ് മെയ് 26ന്

സ്റ്റുഡന്റ്സ് ഫോറം – ചിൽഡ്രൻസ് ഫെസ്റ്റ് മെയ് 26ന്


സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ബഹ്റൈൻ ഒരുക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് 2023 ബഹ്റൈൻ കേരളീയ സമാജത്തിൽ മെയ് 26ന് വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4 വയസ്സുമുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി ഇതിന്റെ ഭാഗമായി കളറിംഗ്, ഡ്രോയിംഗ്, പെയിന്റിംഗ് മത്സരങ്ങൾ ഒരുക്കും . വിവിധ സ്കൂളുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമായി 900-ലധികം വിദ്യാർത്ഥികൾ ഇതിനകം രജിസ്റ്റർ ചെയ്തതായും ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് നടക്കുന്ന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ വൈകുന്നേരം 5.30 മുതൽ നടക്കും.

ഗ്രാൻഡ് ഫിനാലെയിൽ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളുടെയും,സമ്മാനങ്ങളുടെയും വിതരണവും വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണവും പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും സിബിഎസ്ഇ ബോർഡ് പരീക്ഷകളിലെ സ്കൂൾ ടോപ്പർമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 36608982 എന്ന നമ്പറിൽ ബന്ധപ്പെടാ൦. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ജനറൽ കൺവീനർ സുനിൽ എസ് പിള്ള, ജോയിന്റ് കൺവീനർമാരായ ഹരീഷ് നായർ, ബിജു ജോർജ്ജ്, ഡോ സുരേഷ് സുബ്രമണ്യൻ, ജവാദ് പാഷ, ജോൺ ബോസ്കോ, ജോർജ്ജ് മാത്യു ,തോമസ് ഫിലിപ്പ്, എന്നിവർ സന്നിഹിതരായി.

Leave A Comment