ബഹ്റൈനിൽ മലയാളി നഴ്സ് നിര്യാതയായി

ബഹ്റൈനിൽ മലയാളി നഴ്സ് നിര്യാതയായി


മനാമ: സൽമാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടിൽ ഡീന സാമുവൽ (45)നിര്യാതയായി. അർബുദബാധിതയായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയാണ്. ഭർത്താവ്: ടോണി (ബഹ്റൈൻ). മക്കൾ: ബോസ്കോ ടോണി, ക്രിസ്റ്റോ ടോണി (ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ).

പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവേലിന്റെയും മേരിയുടേയും മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Leave A Comment